വിജയാഹ്ലാദത്തിന് കരുതിവെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് ഡി വൈ എഫ് ഐ കൈമാറി

നിയമസഭ തെരഞ്ഞെടുപ്പിന്റെ വിജയാഘോഷങ്ങൾക്കായി സമാഹരിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് ഡി വൈ എഫ് ഐ കൈമാറി, ബേപ്പൂരിലെ ഡി വൈ എഫ് ഐ പ്രവർത്തകരാണ് 1 ലക്ഷം രൂപ സംഭാവന ചെയ്തത്.കൊവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി ആഘോഷ പരിപാടികൾ മാറ്റി വെച്ചതോടെയാണ് തീരുമാനം .

ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി കെ. ഷഫീഖിൽ നിന്നും നിയുക്ത എം.എൽ.എ അഡ്വ.പി.എ.മുഹമ്മദ് റിയാസ് തുക ഏറ്റുവാങ്ങി. ചടങ്ങിൽ ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി വി. വസീഫ് ,എൽ ഡി എഫ് മണ്ഡലം സെക്രട്ടറി എം. ഗിരീഷ് ,ബ്ലോക്ക് പ്രസിഡണ്ട് എം അനൂപ്, ജില്ലാ കമ്മിറ്റി അംഗം എം.സമീഷ്, സി. സന്ദേശ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News