ഓക്‌സിജന്‍ കിട്ടാതെ വീണ്ടും മരണം

കര്‍ണാടക അതിര്‍ത്തി ജില്ലയില്‍ ഓക്‌സിജന്‍ കിട്ടാതെ മരണം. ചാമരാജ നഗര്‍ ജില്ലയിലെ ആശുപത്രിയില്‍ നിരവധി കൊവിഡ് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചെന്ന് റിപ്പോര്‍ട്ട്. ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണ്.

24 മണിക്കൂറിനിടെ 24 പേര്‍ മരിച്ചെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിക്കുകയാണ്. പൊലീസ് ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മൈസൂരില്‍ നിന്ന് ഓക്‌സിജന്‍ കിട്ടിയില്ലെന്ന് ജില്ലാ ഭരണകൂടം പറയുന്നു. എന്നാല്‍, ഓക്‌സിജന്‍ അയച്ചിരുന്നെന്ന് മൈസൂര്‍ കളക്ടര്‍ അവകാശപ്പെടുന്നു.

അതേസമയം, ഉത്തര്‍പ്രദേശിലെ മീററ്റിലെ സ്വകാര്യ ആശുപത്രിയില്‍ അഞ്ച് രോഗികള്‍ മരിച്ചു. ഓക്‌സിജന്‍ ദൗര്‍ലഭ്യം കാരണമാണ് മരണം സംഭവിച്ചതെന്ന് രോഗികളുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. ആരോപണം അന്വേഷിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്രക്ഷുബ്ധരായ ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മില്‍ നേരിയ സംഘര്‍ഷം ഉണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News