ജൂണ്‍ ഒന്നിനകം മുംബൈ സുരക്ഷിതമാകുമെന്ന് പഠന റിപ്പോര്‍ട്ട്

വാക്‌സിനേഷന്‍ ഡ്രൈവ് യാതൊരു തടസ്സമില്ലാതെ തുടരുകയും പുതിയ കൊവിഡ് വകഭേദത്തിന് തുടക്കം കുറിക്കുകയും ചെയ്തില്ലെങ്കില്‍ ജൂണ്‍ ഒന്നിനകം മുംബൈയില്‍ കൊവിഡ് വ്യാപനവും മരണവും ഗണ്യമായി കുറയാന്‍ സാധ്യതയുണ്ടെന്ന് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍ നടത്തിയ വിശകലനത്തില്‍ അഭിപ്രായപ്പെട്ടു.

മുംബൈയിലെ കൊവിഡ് രണ്ടാം തരംഗത്തിന്റെ കാരണങ്ങള്‍ സൂക്ഷ്മമായി വിശകലനം ചെയ്യുന്നതായിരുന്നു റിപ്പോര്‍ട്ട്. മെയ് ആദ്യ വാരത്തില്‍ കൊവിഡ് മരണങ്ങള്‍ ഉയരുമെന്ന് പ്രവചിച്ചിരുന്നു. എന്നിരുന്നാലും ജൂലൈ ഒന്നിനകം നഗരത്തില്‍ സ്‌കൂളുകള്‍ തുറക്കാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസമാണ് പഠന റിപ്പോര്‍ട്ട് നല്‍കുന്നത്.

ഫെബ്രുവരിയില്‍ മഹാരാഷ്ട്രയില്‍ മാരകമായ കൊവിഡ് വൈറസിന്റെ വകഭേദം പ്രചാരത്തിലുണ്ടായിരുന്നെന്നും എന്നാല്‍ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചതിനുശേഷമാണ് വൈറസിന് അനുകൂലമായ അന്തരീക്ഷം സംജാതമാകുകയും രണ്ടാം തരംഗത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

ഫെബ്രുവരിയില്‍ സമ്പദ് വ്യവസ്ഥ തുറന്നത് കൊവിഡ് വകഭേദത്തിന്റെ ക്രമാതീതമായുള്ള വളര്‍ച്ചയ്ക്കും വ്യാപനത്തിനും കാരണമാണെന്ന് വിശകലനം പറയുന്നു. ഫെബ്രുവരി മാസത്തില്‍ പകര്‍ച്ചവ്യാധിയുടെ വളരെ ചെറിയ തോതിലുള്ള സാന്നിധ്യമാണ് കണ്ടിരുന്നത്. എന്നാല്‍ പിന്നീട് അതിവേഗം വളരുകയും മാര്‍ച്ച് പകുതിയോടെ രൂക്ഷമായി പടരുകയുമായിരുന്നു. പോയ വര്‍ഷത്തേക്കാള്‍ രണ്ടര മടങ്ങ് ശക്തിയോടെയാണ് രോഗവ്യാപനം നടന്നതെന്നും പഠനം പറയുന്നു.

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം രണ്ടാമത്തെ കോവിഡ് തരംഗം 2.3 ലക്ഷം മുംബൈ വാസികളെ ബാധിക്കുകയും ഏപ്രിലില്‍ മാത്രം 1,479 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. മെയ് ഒന്നിന്, നഗരത്തില്‍ 90 മരണങ്ങള്‍ രേഖപ്പെടുത്തി, 2021 ലെ ഏറ്റവും ഉയര്‍ന്ന ഏകദിന കണക്കാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News