
മതനിരപേക്ഷ ശക്തികള്‍ ഇടതിനൊപ്പം നിന്നെന്ന് മന്ത്രി എ കെ ബാലന്‍. ജാതി, മത വര്‍ഗീയ ഫാസിസത്തിനെതിരായ ഭരണ സംവിധാനമായിരുന്നു പിണറായി സര്‍ക്കാര്‍. ഇന്നേവരെ കാണാത്ത ഐക്യമാണ് സി പി എമ്മിന്റേതെന്നും പാര്‍ട്ടിയുടെ ഐക്യം ശകതമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയുടെ ഡ്രൈവിങ് സീറ്റിലൊരു കപ്പിത്താന്‍ ഉണ്ടായിരുന്നു. ഇക്കാരണങ്ങളൊക്കെ എല്‍ഡിഎഫിന്റെ തിളക്കമാര്‍ന്ന വിജയത്തിന് കാരണമായി. കോണ്‍ഗ്രസ് അന്ധമായ മാര്‍ക്‌സിസ്റ്റ് വിരോധം കോണ്‍ഗ്രസ് അവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ കോണ്‍ഗ്രസ് ഇനിയും തകരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ബിജെപിക്കെതിരെ നിലപാട് ശക്തമാക്കിയില്ലെങ്കില്‍ ഇനിയും തകരും. എന്‍ എസ് എസിനെതിരെ ബാലന്‍. ബിജെപിക്കെതിരെ കോണ്‍ഗ്രസിനെ സഹായിച്ച നിലപാടാണ് പല ഘട്ടത്തിലും ഞങ്ങളെടുത്തത്. സുകുമാരന്‍ നായര്‍ ബി ജെ പിയിലേക്ക് പോകുന്നതിന് പാര്‍ട്ടിയില്‍ ആരും എതിരല്ല. എന്നാല്‍ ഇത് സംബന്ധിച്ച് തെറ്റായ സന്ദേശം നല്‍കുകയായിരുന്നു.
ഇനിയെങ്കിലും സുകുമാരന്‍ നായര്‍ തെറ്റ് തിരുത്തണം. അത് തെരഞ്ഞെടുപ്പ് ദിനം പറയാന്‍ പാടില്ലായിരുന്നു. നിരീശ്വരവാദികളും ഈശ്വരവാദികളും തമ്മിലുള്ള പോരാട്ടമെന്ന സുകുമാരന്‍ നായരുടെ പ്രസ്ഥാവന തെറ്റാണ്. കുപ്പിവള പൊട്ടുന്ന പോലെ പൊട്ടുന്ന പാര്‍ട്ടി കോണ്‍ഗ്രസെന്നും മന്ത്രി എ കെ ബാലന്‍ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here