പോര്‍ച്ചുഗീസ് ഗ്രാന്‍ഡ് പ്രീ സ്വന്തമാക്കി ഹാമില്‍ട്ടണ്‍; കരിയറിലെ 97-ാം കിരീടം

കാറോട്ടമത്സരത്തിലെ ഇതിഹാസ താരം മേഴ്സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവര്‍ ലൂയി ഹാമില്‍ട്ടണ്‍ പോര്‍ച്ചുഗീസ് ഗ്രാന്‍ഡ് പ്രീയില്‍ കിരീടം നേടി. ഏഴുതവണ ലോകചാമ്പ്യനായ ഹാമില്‍ട്ടണ്‍ കരിയറിലെ 97-ാം റേസിങ് കിരീടവും ഈ നേട്ടത്തിലൂടെ സ്വന്തമാക്കി.

റെഡ്ബുളളിന്റെ മാക്സ് വെസ്തപ്പനുയര്‍ത്തിയ വെല്ലുവിളി മറികടന്നാണ് ഹാമില്‍ട്ടണ്‍ കിരീടത്തില്‍ മുത്തമിട്ടത്. ഇതോടെ ഈ സീസണില്‍ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിക്കാനും താരത്തിന് കഴിഞ്ഞു.

വെസ്തപ്പന്‍ രണ്ടാമതും വാല്‍ട്ടേരി ബോത്താസ് മൂന്നാമതായും സെര്‍ജിയോ പെരസ് നാലാമതും ഫിനിഷ് ചെയ്തു. കരിയറിലെ 100-ാം പോള്‍ പൊസിഷന്‍ ഈ മത്സരത്തിലൂടെ സ്വന്തമാക്കാന്‍ ഹാമില്‍ട്ടണ് കഴിഞ്ഞു. അടുത്ത ഗ്രാന്‍ഡ് പ്രീ മത്സരം സ്പെയിനിലാണ് നടക്കുക. എട്ടാം ലോകകിരീടമാണ് ഈ സീസണിലൂടെ ഹാമില്‍ട്ടണ്‍ ലക്ഷ്യം വെയ്ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News