ചെന്നിത്തലക്ക് മുകളില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിഷ്ഠിച്ചത് ശരിയായില്ല; തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു

തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു. താഴെ തട്ടില്‍ പാര്‍ട്ടി ശക്തിപ്പെടുത്തുന്നതില്‍ കെപിസിസി അധ്യക്ഷന്‍ പരാജയപ്പെട്ടുവെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തി.

തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ച അഴിച്ചുപണി ഗ്രൂപ്പ് നേതാക്കള്‍ അവഗണിച്ചു. സംഘടന ശക്തിപ്പെടുത്തുന്നതില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പരാജയപ്പെട്ടെന്നും വിലയിരുത്തലുണ്ട്.

തോവിയില്‍ ഹൈക്കന്‍ഡ് ഉടന്‍ റിപ്പോര്‍ട്ട് തേടും. സംഘടന കാര്യ ചുമതലയുള്ള കെസി വേണുഗോപാലിനെതിരേയും അതൃപ്തിയുണ്ട്. സ്വന്തം സംസ്ഥാനത്തുപോലും പാര്‍ട്ടിയെ ജയിപ്പിക്കാന്‍ കഴിയാത്ത ആളെന്ന് വിമര്‍ശനം ഉയരുകയാണ്. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ എത്തിച്ചിട്ട് പോലും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

ഹൈക്കമാന്റിനെതിരെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പര്‌സ്യമായി തന്നെ രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമ്മറ്റിയെ നോക്കുകുതിയാക്കിയാണ് സ്ഥാര്‍ത്ഥികളെ നിശ്ചയിച്ചത്. പുതുമുഖങ്ങളെന്ന പേരില്‍ ചില നേതാക്കളുടെ അടുപ്പക്കാരെ സ്ഥാനാര്‍ത്ഥികളാക്കിയത് തിരിച്ചടിയായി.

ചെന്നിത്തലക്ക് മുകളില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിഷ്ഠിച്ചത് ശരിയായിരുന്നില്ല. ഹൈക്കമാന്‍ഡ് ഗ്രൂപ്പ് നേതാക്കള്‍ക്ക് വഴങ്ങിക്കൊടുത്തു. രണ്ട് തവണ തോറ്റവര്‍ക്ക് വീണ്ടും അവസരം നല്‍കിയത് തെറ്റായ നടപടി ആയിരുന്നു.

എന്നിട്ടും ഗ്രൂപ്പ് നേതാക്കള്‍ക്ക് വേണ്ടി ഹൈക്കന്‍ഡ് വഴങ്ങിക്കൊടുത്തു. അടിത്തട്ടിലെ ചോര്‍ച്ച തിരിച്ചറിയാന്‍ ഹൈക്കമാന്റിന് കഴിയുന്നില്ലെന്നും വിമര്‍ശനമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News