ഇടുക്കിയിൽ കോൺഗ്രസിന് കനത്ത തോൽവി, ഡിസിസി പ്രസിഡണ്ട് രാജി സന്നദ്ധത അറിയിച്ചു

നിയമസഭ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ കനത്ത തോൽവി നേരിട്ടതോടെ ഡിസിസി പ്രസിഡണ്ട് ഇബ്രാഹിംകുട്ടി കല്ലാർ രാജി സന്നദ്ധത അറിയിച്ചു. കെപിസിസി പ്രസിഡൻ്റിനോടാണ് രാജിസന്നദ്ധത അറിയിച്ചത്.യൂത്ത് കോൺഗ്രസ്,കെഎസ്‌യു, മറ്റു പോഷക സംഘടനകളിൽ നേതൃമാറ്റം വേണമെന്നും ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു .

അതേസമയം,കണ്ണൂർ ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനിയും രാജി സന്നദ്ധ അറിയിച്ച് രംഗത്തെത്തിട്ടുണ്ട് .കോൺഗ്രസിന് അടിത്തറ നഷ്ടപ്പെട്ടുവെന്നും സംസ്ഥാന തലം മുതൽ അഴിച്ചുപണി വേണമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here