കോൺഗ്രസിൽ കൂട്ടരാജി,എം ലിജു രാജിവച്ചു, കൂടുതൽ രാജിയ്ക്ക് സാധ്യത

ആലപ്പുഴ: തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്​ പിന്നാലെ ആലപ്പുഴ ഡി.സി.സി പ്രസിഡന്‍റ്​ സ്​ഥാനം രാജിവെച്ച്​ എം. ലിജു. പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്താണ്​ രാജി​.ആലപ്പുഴയിലെ ഒമ്പത്​ മണ്ഡലങ്ങളിൽ എട്ടിടത്തും യു.ഡി.എഫ്​ പരാജയപ്പെട്ടിരുന്നു. അമ്പലപ്പുഴയിൽ മത്സരിച്ച ലിജുവും പരാജയത്തിന്‍റെ കയ്​പുനീർ രുചിച്ചു.

രാജിക്കത്ത് കെപിസിസിക്ക് കെെമാറിയതായും എം ലിജു അറിയിച്ചു. ലിജുവിന് പുറമേ കണ്ണൂര്‍, ഇടുക്കി ജില്ലകളിലേയും ഡിസിസി പ്രസിഡന്റുമാര്‍ രാജി സന്നദ്ധത അറിയിച്ചു മുന്നോട്ട് വന്നു.സതീഷന്‍ പാച്ചേരിയും ഇബ്രാഹീംകുട്ടി കല്ലാറുമാണ് രാജിക്ക് തയ്യാറായത് .

അതേസമയം, ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് കോണ്‍ഗ്രസ് നേതാവും വടക്കാഞ്ചേരി മണ്ഢലത്തിലെ സ്ഥാനാര്‍ത്ഥിയുമായിരുന്ന അനില്‍ അക്കര അറിയിച്ചു . താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ തെളിയിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം മണ്ഡലത്തിലെ ജനങ്ങള്‍ തനിക്കെതിരെ വിധി എഴുതി. ഉയര്‍ത്തികൊണ്ടു വന്ന ആരോപണങ്ങളില്‍ നിന്നും പിറകോട്ടില്ല. സംഘടനാ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുമെന്നും അനില്‍ അക്കര അഭിപ്രായപ്പെട്ടു.

അഭിമാന പോരാട്ടം നടന്ന വടക്കാഞ്ചേരിയില്‍ ദയനീയ പരാജയമാണ് യുഡിഎഫിന് ഏറ്റുവാങ്ങേണ്ടി വന്നത്. എല്‍ഡിഎഫിന്റെ സേവ്യര്‍ ചിറ്റിലപ്പള്ളി ഇവിടെ നിന്ന് വിജയിച്ചു.ഏപ്രില്‍ ആറിന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഇന്നലെയായിരുന്നു. എല്‍ഡിഎഫ് 99 സീറ്റിലും യുഡിഎഫ് 41 സീറ്റിലും വിജയം നേടി. എന്‍ഡിഎയ്ക്ക് ഒരു സീറ്റ് പോലും നേടാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News