തോൽവിക്ക് പിന്നാലെ ഹൈക്കമാന്റും സംസ്ഥാന നേതൃത്വവും പരസ്യപ്പോരിലേക്ക്

തോൽവിക്ക് പിന്നാലെ ഹൈക്കമാന്റും, സംസ്ഥാന നേതൃത്വവും പരസ്യപോരിലേക്ക്. മുല്ലപ്പള്ളി രാമചന്ദ്രൻ സംഘടന ശക്തിപ്പെടുത്തുന്നതിൽ പരാജയപ്പെട്ടെന്നും, ഗ്രൂപ്പ് തർക്കങ്ങളും തോൽവിക്ക് വഴിവെച്ചെന്നും ഹൈക്കമാൻഡ്. തോൽവിയിൽ ഹൈക്കമാൻഡ് ഉടൻ റിപ്പോർട്ട് തേടും.

അതേ സമയം ഹൈക്കമാന്റിനെതിരെ ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി. സംഘടനാകാര്യ ചുമതലയുള്ള ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന് സ്വന്തം സംസ്ഥാനതുപോലും പാർട്ടിയെ വിജയത്തിലേക്ക് എത്തിക്കാൻ കഴിയുന്നില്ല. രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും നേരിട്ട് ഇറങ്ങിയിട്ട് പോലും ഒന്നും നടന്നില്ലെന്നും സമ്പൂർണ അഴിച്ചുപണി വേണമെന്നും നേതാക്കൾ ആവശ്യപ്പെടുന്നു.

താഴെ തട്ടിൽ പാർട്ടി ശക്തിപ്പെടുതുന്നതിൽ കെപിസിസി അധ്യക്ഷൻ പരാജയപ്പെട്ടുവെന്നും, സംഘടന ശക്തിപ്പെടുത്തുന്നതിൽ മുല്ലപ്പള്ളി രാമചന്ദ്രൻ പരാജയപ്പെട്ടെന്നുമാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ.

തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഹൈക്കമാൻഡ് നിർദേശിച്ച അഴിച്ചുപണി ഗ്രൂപ്പ് നേതാക്കൾ അവഗണിച്ചു. ഇതും തോൽവിക്ക് കാരണമായി. ഇതിന് പുറമെ കെസി വേണുഗോപാലിനെതിരെയും അതൃപ്തി രൂപപ്പെട്ടുകഴിഞ്ഞു. സംഘടനാകാര്യ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ആയിട്ട് പോലും സ്വന്തം സംസ്ഥാനതുപോലും പാർട്ടിയെ ജയിപ്പിക്കാൻ കഴിയാത്ത ആളെന്ന് വിമർശനമുണ്ട്.

അതേ സമയം ഹൈക്കമാന്റിനെതിരെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവർത്തകർ രംഗത്തെത്തി. പുനഃസംഘടന വേണമെന്നും ആവശ്യപ്പെട്ട് ചിലർ കേന്ദ്രനേതൃത്വത്തെ സമീപിച്ചു. തെരഞ്ഞെടുപ്പ് കമ്മറ്റിയെ നോക്കുകുതിയാക്കിയാണ് സ്ഥാർത്ഥികളെ നിശ്ചയിച്ചതെന്നും. പുതുമുഖങ്ങളെന്ന പേരിൽ ചില നേതാക്കളുടെ അടുപ്പക്കാരെ സ്ഥാനാർത്ഥികളാക്കിയത് തിരിച്ചടിയായെന്നും വിമർശനം ശക്തമാണ്.

ചെന്നിത്തലക്ക് മുകളിൽ ഉമമ്മന്ചാണ്ടിയെ പ്രതിഷ്ഠിച്ചത് ശരിയായിരുന്നില്ല. ഹൈക്കമാൻഡ് ഗ്രൂപ്പ് നേതാക്കൾക്ക് വഴങ്ങിക്കൊടുത്തു. രണ്ട് തവണ തോറ്റവർക്ക് വീണ്ടും അവസരം നൽകിയത് തെറ്റായ നടപടി ആയിരുന്നുവെന്നും അടിത്തട്ടിലെ ചോർച്ച തിരിച്ചറിയാൻ ഹൈക്കമാന്റിന് കഴിയുന്നില്ലെന്നും വിമർശനം രൂക്ഷമാണ്. ഇതിന് പുറമെ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ മുന്നിട്ടിങ്ങിയിട്ട് പൊലും ഒന്നും ചെയ്യനായില്ലെന്നും വിമര്ശനമുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News