ഭരണത്തുടര്‍ച്ചയിലേക്ക് കടക്കുന്ന മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് മമ്മൂട്ടി

ഭരണത്തുടര്‍ച്ചയിലേക്ക് കടക്കുന്ന മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് മമ്മൂട്ടി. പിണറായി വിജയനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ്  മമ്മൂട്ടി അഭിനന്ദനം അറിയിച്ചത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടി മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും അഭിനന്ദനങ്ങള്‍ നേര്‍ന്നത്.

നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ഭരണത്തുടര്‍ച്ചയിലേക്കു കടക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും അഭിനന്ദനങ്ങള്‍

ഏപ്രില്‍ ആറിന് നടന്ന തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഇന്നലെയായിരുന്നു. എല്‍ഡിഎഫ് 99 സീറ്റിലും യുഡിഎഫ് 41 സീറ്റിലും വിജയം നേടി. എന്‍ഡിഎയ്ക്ക് ഒരു സീറ്റ് പോലും നേടാനായില്ല. 44 വര്‍ഷത്തെ ചരിത്രം തിരുത്തിയാണ് ഇടത് മുന്നണി വീണ്ടും അധികാരത്തിലേറുന്നത്.

ഇടത് സര്‍ക്കാര്‍ കേരളത്തിന് നല്‍കിയ കരുതലും സ്‌നേഹവും ജനങ്ങള്‍ തിരിച്ചു നല്കിയെന്നത് വ്യക്തമാണ്. ചരിത്രത്തിലാദ്യമായി ഇടത് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലിരുന്ന അപൂര്‍വ നിമിഷം കൂടിയാണിത്.

അരികുവല്‍ക്കരിക്കപ്പെട്ട ജനങ്ങളെ പോലും കരുതിയതും ക്ഷേമപ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കിയതും പിണറായി സര്‍ക്കാരിനുള്ള ഏറ്റവും നല്ല പ്രോഗ്രസ്സ് കാര്‍ഡായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News