ബിജെപി-കോൺഗ്രസ് അന്തർധാര, എൽ ഡി എഫ് നേടിയത് മികച്ച വിജയം: പി മോഹനൻ മാസ്റ്റർ

കോഴിക്കോട് എൽഡി എഫ് നേടിയത് മികച്ച വിജയമെന്ന് പി മോഹനൻ മാസ്റ്റർ
വടകരയിൽ ബിജെപി കോൺഗ്രസ് അന്തർധാര ഉണ്ടായി , ഇത് വടകരയിലെ വിജയത്തെ ബാധിച്ചു.ബിജെപിക്ക് വോട്ടുകുറഞ്ഞ മണ്ഡലത്തിലെല്ലാം ഈ അന്തർധാര നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു .എന്നാൽ, വലിയ ജനപിന്തുണയോടെ എൽഡി എഫ് അതിനെ അതിജീവിച്ചു.

അതേസമയം, കോൺഗ്രസിൽ കൂട്ടരാജി തുടരുന്നു .തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്​ പിന്നാലെ ആലപ്പുഴ ഡി.സി.സി പ്രസിഡന്‍റ്​ സ്​ഥാനം രാജിവെച്ച്​ എം. ലിജു. പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്താണ്​ രാജി​.കണ്ണൂര്‍, ഇടുക്കി ജില്ലകളിലേയും ഡിസിസി പ്രസിഡന്റുമാര്‍ രാജി സന്നദ്ധത അറിയിച്ചു മുന്നോട്ട് വന്നു.സതീഷന്‍ പാച്ചേരിയും ഇബ്രാഹീംകുട്ടി കല്ലാറുമാണ് രാജിക്ക് തയ്യാറായത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News