
തൃപ്പൂണിത്തുറയിലെ ബിജെപിയില്‍ പൊട്ടിത്തെറി. ബിജെപി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായിയെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. കെ എസ് രാധാകൃഷ്ണന്‍. ബിജെപിക്ക് മണ്ഡലത്തിലുളള വോട്ടുകള്‍ ലഭിച്ചില്ല.
ബിജെപി വോട്ടുകള്‍ തനിക്ക് കിട്ടുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബു നേരത്തേ പറഞ്ഞിരുന്നു. അത് ശരിയാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും നാട്ടുകാര്‍ക്കും ബോധ്യമായെന്ന് ഡോ. കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു.
2016ല്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ 29,843 വോട്ടുകളാണ് നേടിയത്. എന്നാല്‍ ഇത്തവണ മികച്ച സ്ഥാനാര്‍ത്ഥിയായി ബിജെപി അവതരിപ്പിച്ച ഡോ. കെ എസ് രാധാകൃഷ്ണന് 23,756 വോട്ടുകളേ നേടാനായുളളൂ.
6087 വോട്ടുകളാണ് ഇത്തവണ കുറഞ്ഞത്. കെ ബാബു ബിജെപിയുമായി കച്ചവടം ഉറപ്പിച്ചെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി എ ബി സാബു അടക്കമുളളവര്‍ പരസ്യമായി പറയുകയും ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here