കൊവിഡ് വ്യാപനം: നീറ്റ് പിജി പരീക്ഷ മാറ്റി വച്ചു

രാജ്യത്ത് കൊവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നീറ്റ് പി ജി പരീക്ഷ മാറ്റിവച്ച് സര്‍ക്കാര്‍. നാലുമാസത്തേക്കാണ് പരീക്ഷ മാറ്റിവെച്ചിരിക്കുന്നത്. പരീക്ഷയ്ക്ക് ഒരു മാസത്തിന് മുന്‍പെങ്കിലും പുതിയ തീയതി പ്രഖ്യാപിക്കും.

‘കുറഞ്ഞത് നാലുമാസത്തേക്കെങ്കിലും നീറ്റ് പി ജി പരീക്ഷ മാറ്റി വെയ്ക്കാനും ആഗസ്റ്റ് 31-ന് മുന്‍പ് പരീക്ഷ നടത്തേണ്ടതില്ലെന്നും തീരുമാനമെടുത്തിട്ടുണ്ട്. ഇതുവഴി യോഗ്യരായ ധാരാളം ഡോക്ടര്‍മാരെ കോവിഡ് ഡ്യൂട്ടിക്ക് ലഭിക്കും-‘ പത്രക്കുറിപ്പില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. നേരത്തെ ഏപ്രില്‍ 18-നാണ് പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News