എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ മകള്‍ സുജാത രാജിവച്ചു

എന്‍എസ്എസ് കോളേജ് പ്രിന്‍സിപ്പലും, ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ മകളുമായ ഡോ.സുജാത മഹാത്മാ ഗാന്ധി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗ സ്ഥാനം രാജിവച്ചു.

ജി സുകുമാരന്‍ നായരുടെ മകളുടെ നിയമനത്തെ സംബന്ധിച്ച് എസ് .എന്‍ ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആരോപണത്തെത്തുടര്‍ന്നാണ് രാജി.

യു.ഡി.എഫ് ഗവണ്മെന്റും പിന്നീട് എല്‍.ഡി.എഫ് . ഗവണ്മെന്റുമാണ് ഈ സ്ഥാനത്തേക്ക് ഡോ. സുജാതയെ നോമിനേറ്റ് ചെയ്തിട്ടുള്ളത് എന്നും യോഗ്യതയുടെ അടിസ്ഥാനത്തില്‍ എഡ്യൂക്കേഷനിസ്റ്റ് എന്ന വിഭാഗത്തിലാണ് ഇടതു – വലതു വ്യത്യാസമില്ലാതെ ഗവണ്മെന്റുകള്‍ ഡോ . സുജാതയെ നോമിനേറ്റ് ചെയ്തിരുന്നതെന്നും സുകുമാരന്‍ നായര്‍ അറിയിച്ചു.

ഇതിനുവേണ്ടി താനോ , മകളോ മറ്റാരെങ്കിലുമോ , ഗവണ്മെന്റിനെയോ ഏതെങ്കിലും രാഷ്ട്രീയനേതാക്കളെയോ സമീപിക്കുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നും എങ്കിലും ഇതിന്റെ പേരില്‍ വിവാദങ്ങള്‍ക്കിടവരുത്താതെ , മൂന്നുവര്‍ഷത്തെ കാലാവധി ഇനിയും ഉണ്ടെങ്കിലും, വ്യക്തിപരമായ കാരണങ്ങളാല്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ സ്ഥാനം രാജിവച്ചുകൊണ്ട് ഡോ.സുജാത ബന്ധപ്പെട്ടവര്‍ക്ക് കത്ത് നല്കിക്കഴിഞ്ഞു എന്നും ജി.സുകുമാരന്‍ നായര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News