അവസാനം വരെ ജയിക്കുമെന്ന പ്രതീക്ഷ കോണ്‍ഗ്രസിനുണ്ടായിരുന്നു; ചില കച്ചവടക്കണക്കിന്റെ അടിസ്ഥാനത്തിലായിരുന്നു ആത്മവിശ്വാസം: മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ ജയിക്കുമെന്ന ആത്മവിശ്വാസം കോണ്‍ഗ്രസിനുണ്ടായിരുന്നെന്നും ചില കച്ചവടകണക്കിന്റെ അടിസ്ഥാനത്തിലായിരുന്നു ആ ആത്മവിശ്വാസമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

കോണ്‍ഗ്രസ് നേരത്തെയും കച്ചവടം നടത്തിയിരുന്നു. ഇത്തവണ ആ തന്ത്രം കൂടുതല്‍ വിജയിച്ചു. ബിജെപി വോട്ടുകള്‍ കച്ചവടത്തിലൂടെ കോണ്‍ഗ്രസ് വാങ്ങി. 2016നേക്കാള്‍ ഇത്തവണ 90 മണ്ഡലങ്ങളിലും വേട്ടുകുറഞ്ഞുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ബിജെപിക്ക് ഇത്ര വലിയ ചോര്‍ച്ച ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വലിയ വോട്ട് കച്ചവടം നടന്നു എന്നു തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. 2016ല്‍ 3020670 വോട്ട് ഉണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ കിട്ടിയത് 2592139 വോട്ടാണ്.

428531 വോട്ടുകളുടെ കുറവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. വോട്ട് മറിച്ചു എന്നതിന്റെ തെളിവാണ് ഇത്. ഇക്കാരണത്താല്‍ യുഡിഎഫിന് പത്ത് സീറ്റ് വിജയിക്കാനായി.

അല്ലാത്തപക്ഷം കോണ്‍ഗ്രസ് നാമാവശേഷമായേനെയെന്നും വലിയതോതില്‍ വോട്ട് മറിച്ചിട്ടും പല മണ്ഡലങ്ങളിലും എല്‍ഡിഎഫ് വിജയിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News