‘രാജിക്ക് തയ്യാര്‍’ ; മുല്ലപ്പള്ളി

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ രാജി സന്നദ്ധതയറിയിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നിയമസഭ തെരഞ്ഞെടുപ്പ് പരാജയം ധാര്‍മിക ഉത്തരവാദിത്വമായി ഏറ്റെടുത്ത് രാജി വെക്കാന്‍ തയ്യാറെന്ന് മുല്ലപ്പള്ളി എഐസിസിയെ അറിയിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ അടക്കം കോണ്‍ഗ്രസിന് ഏറ്റു വാങ്ങേണ്ടി വന്ന ദാരുണമായ തോല്‍വിയുടെ ഉത്തരവാദിത്വമേറ്റെടുത്താണ് മുല്ലപ്പള്ളി രാജി വയ്ക്കാന്‍ സന്നദ്ധതയറിയിച്ചത്.

അതേസമയം, നിയമസഭാതിരഞ്ഞെടുപ്പ് പരാജയത്തിന്റെ് പശ്ചാത്തലത്തില്‍ അടിയന്തരമായി യോഗം വിളിച്ചുചേര്‍ക്കാന്‍ മുല്ലപ്പള്ളിക്ക് കത്തയച്ച് കെപിസിസി വൈസ് പ്രസിഡന്റ് ശരത്ചന്ദ്രപ്രസാദ്.

രാഷ്ട്രീയകാര്യ സമിതിയും കെപിസിസി എക്‌സിക്യൂട്ടീവും സംയുക്തമായി ചര്‍ച്ച ചെയ്യേണ്ട വിഷയമാണിത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പരാജയം ആഴത്തില്‍ ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്താത്തതിന്റെ പരിണിതഫലം കൂടിയാണ് ഈ തോല്‍വി എന്നും ശരത്ചന്ദ്രപ്രസാദ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അയച്ച കത്തില്‍ പറയുന്നു.

മുല്ലപ്പള്ളി രാജിസന്നദ്ധത എഐസിസിയെ അറിയിച്ചു എന്നാണ് അറിയുന്നതെന്നും മുല്ലപ്പള്ളി രാജി വെച്ചാലും അതിനുമുമ്പ് യോഗം വിളിച്ചു ചേര്‍ത്ത് തെരഞ്ഞെടുപ്പ് പരാജയം ഏറെ ഗൗരവത്തോടെ ചര്‍ച്ച ചെയ്യണമെന്നും ശരത്ചന്ദ്രപ്രസാദ് കത്തില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News