രാജ്യത്ത് പ്രതിദിന കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; 24 മണിക്കൂറിൽ 3,68,147 പേർക്ക് രോഗം സ്ഥിരീകരിച്ചു

രാജ്യത്ത് പ്രതിദിന കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിൽ 3,68,147 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, 3,417 മരണവും റിപ്പോർട്ട് ചെയ്തു. കൊവിഡ് വ്യാപനം രൂക്ഷമായതോടെ
ഒഡിഷയും ഹരിയാനയും ലോക്ക്ഡൗൻ പ്രഖ്യാപിച്ചു.

പഞ്ചാബും നിയന്ത്രണങ്ങൾ ശക്തമാക്കി. സംസ്ഥാനത്തു പ്രവേശിക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ, വാക്സിൻ സ്വീകിച്ച സർട്ടിഫിക്കറ്റോ നിർബന്ധമാക്കിയിട്ടുണ്ട്.

നിയന്ത്രണങ്ങൾ കടുപ്പിക്കുമ്പോഴും രാജ്യത്ത് കൊവിഡ് കേസുകൾ ആശങ്കയായി തന്നെയാണ് വർധിക്കുന്നത്.  24 മണിക്കൂറിൽ 3,68,147 പേർക്ക് രോഗം സ്ഥിരികരിച്ചപ്പോൾ 3,417 പേർക്ക് ജീവൻ നഷ്ടമായി.

അതേസമയം രോഗമുക്തി നേടുന്ന ആളുകളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധനവ് ആശ്വാസം നൽകുന്നു. മൂന്ന് ലക്ഷം പേർക്ക് ഇന്നലെ മാത്രം കൊവിഡ് ഭേദമായി.

പുതിയ കണക്ക് അനുസരിച്ചു  34,13,642 പേരാണ് ചികിത്സയിൽ ഉള്ളത്.  2,18,959 ആളുകൾക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. ആകെ മരണം എഴുപതിനായിരം കടന്ന മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 56,647 പുതിയ കേസുകളും, 669 മരണവും റിപ്പോർട്ട് ചെയ്തു.

ഗുജറാത്തിൽ 12,978 പേർക്കും, മധ്യപ്രദേശിൽ 12,662 പേർക്കും കൊവിഡ് ബാധിച്ചപ്പോൾ ദില്ലിയിൽ 24 മണിക്കൂറിനിടെ 20,394 കേസുകളും 415 മരണവും റിപ്പോർട്ട് ചെയ്തു.

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കർണാടകയിൽ 37,733 പേർക്കാണ് ഇന്നലെ വൈറസ് ബാധിച്ചത്. ഹരിയാനായിൽ ഇന്ന് മുതൽ 7 ദിവസത്തേക്കാണ് ലോക്ഡൗൻ. ഒഡിഷയിൽ 5 മുതൽ 14 ദിവസത്തേക്കാണ് ലോക്ഡൗൻ പ്രഖ്യാപിച്ചിട്ടുളളത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here