രാഹുലിന്റെ സ്‌കൂബ ഡൈവിങ്ങിനോ പ്രിയങ്ക സ്ഥാനാര്‍ഥിയെ കെട്ടിപ്പിടിച്ചതു കൊണ്ടോ പിണറായിയേയും ശൈലജ ടീച്ചറേയും റിപ്ലേസ് ചെയ്യാന്‍ കഴിയില്ല ; പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എഴുതുന്നു

ഇടതുപക്ഷത്തിന്റെ ഭരണ നേട്ടത്തെക്കുറിച്ച് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ സുജിത് നായര്‍. മകളെ ഇന്നത്തെ യുവതലമുറയുടെ പ്രതിനിധിയായി ചൂണ്ടിക്കാട്ടിയാണ് സുജിത് നായര്‍ തന്റെ കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

രാഹുല്‍ ഗാന്ധി സ്‌കൂബ ഡൈവിങ് നടത്തിയതുകൊണ്ടോ പ്രിയങ്ക സ്ഥാനാര്‍ഥിയെ കെട്ടിപ്പിടിച്ചതു കൊണ്ടോ പിണറായി വിജയനെയും കെ.കെ.ശൈലജയേയും ആര്യാ രാജേന്ദ്രനെയും റിപ്ലേസ് ചെയ്യാന്‍ കഴിയില്ലെന്നും സുജിത് നായര്‍ കുറിച്ചു.

തെരഞ്ഞെടുപ്പിന് ഒരുമാസത്തിന് ശേഷമാണ് തന്റെ മകള്‍ക്ക് 18 തികഞ്ഞതെന്നും ഒരു മാസം മുന്‍പായിരുന്നെങ്കില്‍ അവളും ഒരു വോട്ടറാകുമായിരുന്നുവെന്നും കോണ്‍ഗ്രസ് മനസ്സിലാക്കേണ്ടത് അവളെ ആകര്‍ഷിക്കുന്ന ഒന്നും, ഒരു പുല്ലും നിങ്ങളുടെ കയ്യില്‍ ഇല്ലെന്ന യാഥാര്‍ഥ്യമാണെന്നും കുറിപ്പില്‍ പറയുന്നു.

ശൈലജ ടീച്ചറിനോട് ആദരവാണ്. സോഷ്യല്‍ മീഡിയയിലൂടെ ലെഫ്റ്റ് മുന്നോട്ടുവയ്ക്കുന്ന ഇന്റലിജന്‍ഷ്യയുടെ ആരാധികയാണ്. ഇന്‍സ്റ്റയില്‍ അവള്‍ പിന്തുടരുന്ന പലരും ലെഫ്റ്റിന്റെ പതാക വാഹകരാണ്. വര്‍ഗീയമായ എല്ലാ ചേരി തിരിവുകളെയും അവള്‍ നിഷ്‌കളങ്കമായി എതിര്‍ക്കും.

ഇപ്പുറത്തെ ആ ട്രാക്കില്‍ അവള്‍ കാണുന്നത് ധര്‍മജന്‍ ബോള്‍ഗാട്ടിയെ ആണ്. ഒരു വിരോധവും ഞങ്ങള്‍ ആര്‍ക്കും അദ്ദേഹത്തോട് ഇല്ല. കോമഡി സ്റ്റാറായ ധര്‍മജനെ ഇഷ്ടവുമാണ്.പക്ഷേ ധര്‍മജന്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആകുന്നോ അല്ലയോ എന്നത് കേരളത്തിലെ പുതു തലമുറയ്ക്ക് ഒരു കണ്‍സേണ്‍ അല്ല. സുജിത് നായര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സുജിത് നായറുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

എന്റെ മൂത്ത മകള്‍ക്ക് ഒരാഴ്ച മുന്‍പാണ് 18 തികഞ്ഞത്. അതായത് ഒരു മാസം മുന്‍പായിരുന്നെങ്കില്‍ അവളും ഒരു വോട്ടറാകുമായിരുന്നു.
കോണ്‍ഗ്രസ് മനസ്സിലാക്കേണ്ടത് അവളെ ആകര്‍ഷിക്കുന്ന ഒന്നും, ഒരു പുല്ലും നിങ്ങളുടെ കയ്യില്‍ ഇല്ലെന്ന യാഥാര്‍ഥ്യമാണ്.

അവള്‍ പിണറായി വിജയനെ നേരിട്ടു കണ്ടിട്ടുണ്ട്, ഏതാണ്ടെല്ലാം അറിയാം, ഇഷ്ടവും ബഹുമാനവുമാണ്. ശൈലജ ടീച്ചറിനോട്
ആദരവാണ്. സോഷ്യല്‍ മീഡിയയിലൂടെ ലെഫ്റ്റ് മുന്നോട്ടുവയ്ക്കുന്ന ഇന്റലിജന്‍ഷ്യയുടെ ആരാധികയാണ്. ഇന്‍സ്റ്റയില്‍ അവള്‍ പിന്തുടരുന്ന പലരും ലെഫ്റ്റിന്റെ പതാക വാഹകരാണ്. വര്‍ഗീയമായ എല്ലാ ചേരി തിരിവുകളെയും അവള്‍ നിഷ്‌കളങ്കമായി എതിര്‍ക്കും.

ഇപ്പുറത്തെ ആ ട്രാക്കില്‍ അവള്‍ കാണുന്നത് ധര്‍മജന്‍ ബോള്‍ഗാട്ടിയെ ആണ്. ഒരു വിരോധവും ഞങ്ങള്‍ ആര്‍ക്കും അദ്ദേഹത്തോട് ഇല്ല. കോമഡി സ്റ്റാറായ ധര്‍മജനെ ഇഷ്ടവുമാണ്.പക്ഷേ ധര്‍മജന്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആകുന്നോ അല്ലയോ എന്നത് കേരളത്തിലെ പുതു തലമുറയ്ക്ക് ഒരു കണ്‍സേണ്‍ അല്ല.

ഇരുപത്തിയൊന്നു വയസ്സില്‍ ഒരു പെണ്‍കുട്ടിയെ തിരുവനന്തപുരം മേയറാക്കിയ മുന്നണിയെ ആ പ്രായത്തിലുള്ളവര്‍ മനസ്സിലേറ്റും. നിങ്ങളോ ഞാനോ ആ പ്രായത്തിലാണെങ്കില്‍ ഒന്നോര്‍ത്തു നോക്കുക.
പാത്രം അറിഞ്ഞു വിളമ്പുക മാത്രമല്ല വേണ്ടത്. പാത്രം നോക്കി പ്ലാന്‍ ചെയ്ത് വിളമ്പണം.

അല്ലാതെ രാഹുല്‍ ഗാന്ധി സ്‌കൂബ ഡൈവിങ് നടത്തിയതുകൊണ്ടോ പ്രിയങ്ക സമഭാവനയോടെ സ്ഥാനാര്‍ഥിയെ കെട്ടിപ്പിടിച്ചതു കൊണ്ടോ പിണറായി വിജയനെയും കെ.കെ.ശൈലജയേയും ആര്യാ രാജേന്ദ്രനെയും റിപ്ലേസ് ചെയ്യാന്‍ കഴിയില്ല. തൊട്ട് കണ്‍മുന്നില്‍ കാണുന്ന ബോധ്യങ്ങളില്‍ തൊട്ടാണ് വോട്ട്. അല്ലാതെ അതൊരു പാക്കേജ് അവതരണത്തിന്റെ ബൈ പ്രൊഡ്കട് അല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News