സംസ്ഥാനമൊട്ടാകെ ആഞ്ഞടിച്ച ഇടതു തരംഗത്തിന് പിന്നാലെ പത്തനംതിട്ട യുഡിഎഫ് ക്യാമ്പില്‍ ഭിന്നത

സംസ്ഥാനമൊട്ടാകെ ആഞ്ഞടിച്ച ഇടതു തരംഗത്തിന് പിന്നാലെ പത്തനംതിട്ട യുഡിഎഫ് ക്യാമ്പില്‍ ഭിന്നത. കണക്കുകൂട്ടലുകള്‍ പാളിയതാണ് തോല്‍വിയിലേക്ക് കൂപ്പുകുത്താന്‍ കാരണമായതെന്ന് നേതൃത്വത്തിനെതിരെ പ്രവര്‍ത്തകരുടെ രൂക്ഷ വിമര്‍ശനം.

സമീപകാലത്തെങ്ങും ഉണ്ടാകാത്ത വലിയ തകര്‍ച്ച. കനത്ത തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ കോണ്‍ഗ്രസും യുഡിഎഫും സമയമെടുക്കും. 5 ല്‍ രണ്ടു മണ്ഡലങ്ങളെങ്കിലും തിരിച്ചു പിടിക്കാമെന്ന കച്ചിത്തുരുമ്പില്‍, പക്ഷേ പത്തനംതിട്ടയില്‍ അടൂരും റാന്നിയും പിടികൊടുത്തില്ല. ആറന്മുളയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം വലിയ തോതില്‍ ഉയരുകയും ചെയ്തു.

തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ പശ്ച്ചാത്തലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി ഒരുക്കങ്ങള്‍ തുടങ്ങിയെങ്കിലും തെരഞ്ഞെടുപ്പ് ഫലത്തില്‍ കാണാതായ വോട്ടുകള്‍ ചര്‍ച്ചക്ക് വഴിമരുന്നിട്ടിട്ടുണ്ട്. ഇതൊന്നും വോട്ടര്‍മാരുടെ മനസില്‍ കാര്യമായ ചലനം ഉണ്ടാക്കാനും സാധിച്ചില്ലെന്നതാണ് വസ്തുത.

ജില്ലാ നേതൃത്വത്തിന്റെ പിടിപ്പുകേടും തോല്‍വിയുടെ ആഘാതം സംബന്ധിച്ച വിലയിരുത്തല്‍ ഉടന്‍ ആരംദിക്കും. സംഘടനാ സംവിധാത്തില്‍ നാടിന് വോട്ടാക്കി മാറ്റാന്‍’ മാറ്റാന്‍ ഇത്തവണയും സാധിച്ചില്ലെന്നത് യുഡിഎഫിനുള്ളില്‍ കടുത്ത പ്രതിന്ധി ഉണ്ടാക്കി. എന്തായാലും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് പിന്നാലെ രാജി പ്രഖ്യാപനങ്ങള്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്തിന് പിന്നാലെ ജില്ലയിലും പത്തനംതിട്ടയിലും തലകള്‍ ഉരുളുമെന്ന് ഉറപ്പായി കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News