മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു

മഹാരാഷ്ട്രയിലെ പ്രതിദിന രോഗികളുടെ എണ്ണം അരലക്ഷത്തിന് താഴെയാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയിലും രോഗവ്യാപനത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി.

മഹാരാഷ്ട്രയില്‍ 48,621 പുതിയ കേസുകളും 567 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് രോഗികളുടെ എണ്ണം 4,771,022 ആയി ഉയര്‍ന്നു. മരണസംഖ്യ 70,85. സംസ്ഥാനത്ത് ഇത് വരെ രോഗമുക്തി നേടിയവരുടെ എണ്ണം 4,041,158 രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 59,500 പേരെ അസുഖം ഭേദമായി ഡിസ്ചാര്‍ജ് ചെയ്തു.

മുംബൈയില്‍ തിങ്കളാഴ്ച 2,624 കേസുകളും 78 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. നഗരത്തിലെ രോഗബാധിതരുടെ എണ്ണം 658,621ആയി ഉയര്‍ന്നു. മരണസംഖ്യ 13,372.

രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്രയാണ്. രണ്ടാം തരംഗം ഏറ്റവുമധികം ബാധിച്ച സംസ്ഥാനമാണിത്. നിലവില്‍ രോഗവ്യാപനം തടയുന്നതിനായി മെയ് 15 വരെ കടുത്ത നിയന്ത്രണത്തിലാണ് സംസ്ഥാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News