‘ഉറപ്പിന്‍റെ മറ്റൊരു പേരാണ് പിണറായി’ ; മുഖ്യമന്ത്രിക്ക് അഭിവാദ്യമര്‍പ്പിച്ച് സംവിധായകന്‍ രഞ്ജിത്

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉജ്വലവിജയം നേടിയ മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംവിധായകന്‍ രഞ്ജിത്ത്. ‘ഉറപ്പിന്റെ മറ്റൊരു പേരാണ് പിണറായി.ലാല്‍സലാം സഖാവെ..’ എന്ന് രഞ്ജിത്ത് ഫേസ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് രഞ്ജിത് ഫേസ്ബുക്കില്‍ അഭിവാദ്യമര്‍പ്പിച്ചത്. തെരഞ്ഞെടുപ്പില്‍ മികച്ച വിജയത്തോടെ തുടര്‍ഭരണത്തിലേക്ക് കാലെടുത്തുവെച്ച പിണറായി വിജയനും എല്‍ഡിഎഫ് സര്‍ക്കാരിന് ജനങ്ങളോടൊപ്പം സാമൂഹിക സാസ്‌കാരിക രംഗത്തെ ഒട്ടനവധി ആളുകളാണ് ആശംസകളും അഭിവാദ്യവുമര്‍പ്പിച്ച് രംഗത്തെത്തിയത്.

മമ്മൂട്ടിയും മോഹന്‍ലാലുമടക്കം പ്രമുഖ താരങ്ങളും ഇടതുപക്ഷ സര്‍ക്കാരിന് ആശംസകളുമായെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News