2016 ലെ വോട്ടിംഗ് ശതമാനത്തില്‍ നിന്ന് ലീഡുയര്‍ത്തി ഇടതുപക്ഷം ; ഇത് മിന്നും വിജയം

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടുനില പുറത്തുവരുമ്പോള്‍ നേട്ടമുണ്ടാക്കി ഇടതുപാര്‍ട്ടികള്‍. 2016ലെ വോട്ടിംഗ് ശതമാനത്തില്‍ നിന്ന് ലീഡുയര്‍ത്തി സിപിഐഎമ്മും സിപിഐയും. എന്നാല്‍, കോണ്‍ഗ്രസിനും ലീഗിനും ബിജെപിക്കും ജനഹിതത്തിന്റെ ശതമാനക്കണക്കിലും തിരിച്ചടി.

2016ല്‍ നിന്ന് അഞ്ച് വര്‍ഷം കഴിഞ്ഞ് കേരളം ഒരു നിയമസഭാ പോരാട്ടത്തിന് സാക്ഷ്യം വഹിച്ചപ്പോള്‍ വോട്ടിംഗ് ശതമാനത്തിലും മുന്നില്‍ എല്‍ഡിഎഫ് തന്നെയാണ്. 99 സീറ്റുകള്‍ പിടിച്ചെടുത്ത് അധികാരത്തിലെത്തുമ്പോള്‍ ജനഹിതത്തിന്റെ ശതമാനക്കണക്കിലും ജയമുറപ്പിക്കുകയാണ് ഇടതുപക്ഷ പാര്‍ട്ടികള്‍.

2016ലെ 25.38 ശതമാനത്തില്‍ നിന്ന് 2021ലെത്തിയപ്പോള്‍ സിപിഐഎം നേടിയത് 26.32 ശതമാനം വോട്ടുകള്‍. സിപിഐയും 7.85 ശതമാനത്തില്‍ നിന്ന് 8.12 ശതമാനത്തിലേക്ക് വോട്ടുനിലയുയര്‍ത്തി. എന്നാല്‍ കോണ്‍ഗ്രസും ലീഗും ബിജെപിയും വോട്ടിംഗ് ശതമാനത്തില്‍ പിന്നോട്ടുപോയി.

കോണ്‍ഗ്രസിന് 25.12 ശതമാനമെന്ന പഴയ നിലയില്‍ നിന്ന് 23.70 ശതമാനമാക്കി കുറച്ച് ജനം വിധിയെഴുതി. മുസ്ലീം ലീഗ് 8.27 ശതമാനത്തില്‍ നിന്ന് 7.40 ശതമാനത്തിലേക്ക് കൂപ്പുകുത്തി. ബിജെപിയെ ഉണ്ടായിരുന്ന ഒരു സീറ്റില്‍ നിന്ന് ഉറക്കിവിട്ട കേരളം 2016ലെ 11.30 ശതമാനത്തില്‍ നിന്ന് 10.53 ശതമാനത്തിലേക്ക് വോട്ടുനില കുറച്ചു.

കാസര്‍ഗോഡും കണ്ണൂരും വയനാടും കോഴിക്കോടും മലപ്പുറവുമടങ്ങുന്ന വടക്കന്‍ കേരളത്തിലെ 48 സീറ്റുകളില്‍ നടന്ന പോരാട്ടത്തില്‍ എല്‍ഡിഎഫ് 28 സീറ്റുകള്‍ നേടിയപ്പോള്‍ യുഡിഎഫിന് 20 സീറ്റ് മാത്രമാണ് നേടാനായത്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ എല്‍ഡിഎഫിനൊപ്പം നിന്നപ്പോള്‍ മലപ്പുറവും വയനാടും മാത്രമാണ് യുഡിഎഫിന് ആശ്വാസമായി നിലകൊണ്ടത്.

മധ്യകേരളത്തിലെ 53 മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് 36 സീറ്റുകളിലേക്ക് പടര്‍ന്നപ്പോള്‍ യുഡിഎഫ് 17 സീറ്റുകളിലേക്ക് ചുരുങ്ങി. ഇടതു കൊടുങ്കാറ്റ് ആഞ്ഞടിച്ച തെക്കന്‍ കേരളത്തില്‍ 35 മണ്ഡലങ്ങള്‍ ചുവപ്പുകൊടി പിടിച്ചപ്പോള്‍ യുഡിഎഫ് നാല് സീറ്റുകള്‍ മാത്രം നേടി. എല്‍ഡിഎയെ സംപൂജ്യരാക്കിയതും ഇടതുപക്ഷത്തിന് നേട്ടമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News