ബില്‍ഗേറ്റ്സും ഭാര്യ മെലിന്‍ഡയും വേര്‍പിരിഞ്ഞു

മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകത്തെ കോടീശ്വരന്മാരില്‍ ഒരാളുമായ ബില്‍ ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും വേര്‍പിരിഞ്ഞു. ലോകത്തെ ഏറ്റവും ആസ്തിയുള്ള ദമ്പതികളില്‍പ്പെട്ടവരാണ് ബില്‍ഗേറ്റ്‌സും മെലിന്‍ഡയും. ബില്‍ ഗേറ്റ്‌സും മെലിന്‍ഡയും തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 130 ബില്ല്യണ്‍ ഡോളറാണ് ഇവരുടെ സമ്പാദ്യം.

ട്വിറ്ററിലൂടെയാണ് വേര്‍പിരിയുന്ന കാര്യം ഇവര്‍ അറിയിച്ചത്. 27 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിയുന്നത്. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ചാരിറ്റി ഫൗണ്ടേഷന്‍ തുടരുമെന്നും ദമ്പതികള്‍ എന്ന നിലയില്‍ ജീവിതം ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിക്കാത്തതിനാലാണ് വിവാഹ മോചനം നേടുന്നതെന്നും ഇരുവരും പറഞ്ഞു. വളരെയധികം ചിന്തിച്ച ശേഷമാണ് തീരുമാനമെടുത്തതെന്നും ഇരുവരും പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News