വോട്ടുശതമാനത്തിന്റെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ എന്‍ഡിഎ-കോണ്‍ഗ്രസ് വോട്ടുകച്ചവടത്തിന്റെ കഥകള്‍ കൂടുതല്‍ വ്യക്തം

വോട്ടുശതമാനത്തിന്റെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ എന്‍ഡിഎ – കോണ്‍ഗ്രസ് വോട്ടുകച്ചവടത്തിന്റെ കഥകള്‍ കൂടുതല്‍ വ്യക്തമാവുകയാണ്. ബിജെപി വോട്ടുകള്‍ ഏറ്റവും അധികം ചോര്‍ന്നത് കോട്ടയം ജില്ലയില്‍.

മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമായി മൂന്ന് ലക്ഷം വോട്ടുകളാണ്എന്‍ഡിഎക്ക് നഷ്ടമായത്. വടക്കന്‍ കേരളത്തില്‍ കേരളത്തില്‍ ഒന്നേകാല്‍ ലക്ഷം വോട്ടുകളുംഎന്‍ഡിഎയ്ക്ക് കുറഞ്ഞു.

എല്ലാ ജില്ലകളിലും വന്‍തോതില്‍ എന്‍ഡിഎ വോട്ടുകള്‍ യുഡിഎഫ് പെട്ടിയിലെത്തിയെന്നാണ് വോട്ടുശതമാനത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമാണ് ഏറ്റവും അധികം വോട്ടുചോര്‍ച്ചയുണ്ടായത്. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് ഇക്കുറി 2.85 ശതമാനം വോട്ടുകള്‍ എന്‍ഡിഎയ്ക്ക് കുറഞ്ഞു.

കൊല്ലം ജില്ലയില്‍ 0.98 ശതമാനം കുറഞ്ഞു. കുണ്ടറയിലും കരുനാഗപ്പളളിയിലും വോട്ടുകച്ചവടത്തിന്റെ ഗുണം യുഡിഎഫിന് അനുകൂലമായി. പത്തനംതിട്ടയില്‍ എന്‍ഡിഎ വോട്ടില്‍ 1.64 ശതമാനം കുറവുണ്ടായെങ്കിലും.

അഞ്ച് മണ്ഡലങ്ങളിലും വിജയം എല്‍ഡിഎഫിനൊപ്പം നിന്നു. ആലപ്പുഴയില്‍ 3.22 ശതമാനമാണ് എന്‍ഡിഎയുടെ വോട്ടു ചോര്‍ച്ച. രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാട് മണ്ഡലത്തില്‍ ഉള്‍പ്പടെ എന്‍ഡിഎ – കോണ്‍ഗ്രസ് ധാരണ പ്രകടമാണ്.

കോട്ടയം ജില്ലയിലാണ് എന്‍ഡിഎയ്ക്ക് ഏറ്റവും അധികം വോട്ടുചോര്‍ച്ചയുണ്ടായത്. 6.98 ശതമാനം. ഏകദേശം 86000 വോട്ടുകളാണ് എന്‍ഡിഎയ്ക്ക് കോട്ടയത്തുമാത്രം കിട്ടാതെ പോയത്.

പാല, കോട്ടയം, കടത്തുരുത്തി മണ്ഡലങ്ങളിലാണ് കൂടുതല്‍ വോട്ടുകച്ചവടമുണ്ടായത്. അരലക്ഷത്തിലധികം വോട്ടുനഷ്ടം എന്‍ഡിഎയ്ക്ക് ഇടുക്കിയിലുമുണ്ടായി. 5.51ശതമാനം വോട്ടാണ് കുറഞ്ഞത്.

എറണാകുളത്ത് തൃപ്പുണിത്തുറ, പെരുമ്പാവൂര്‍, പിറവം മേഖലകളില്‍ വന്‍ തോതില്‍ എന്‍ഡിഎ വോട്ടുകള്‍ യുഡിഎഫിന് ലഭ്യമായി. ജില്ലയില്‍ 3.97 ശതമാനം വോട്ട് ഇക്കുറി എന്‍ഡിഎയ്ക്ക് കുറഞ്ഞു. തൃശൂര്‍ ജില്ലയില്‍ 2.51 ശതമാനം വോട്ട് കുറഞ്ഞപ്പോള്‍ പാലക്കാട്ടെ വോട്ടുകള്‍ നിലനിര്‍ത്താന്‍ എന്‍ഡിഎക്കായി.

കോഴിക്കോട് 1.57 ശതമാനവും മലപ്പുറത്ത് 1.51 ശതമാനവും വോട്ടുകളാണ് ചോര്‍ന്നത്. വയനാട് 3.26 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്. കണ്ണൂരില്‍ 1.94 ശതമാനം വോട്ടുകള്‍ എന്‍ഡിഎയ്ക്ക് കുറഞ്ഞപ്പോള്‍ കാസര്‍കോട് മുന്‍തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് 3.97 ശതമാനം വോട്ടുകളാണ് എന്‍ഡിഎയ്ക്ക് നഷ്ടമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News