‘എന്നാല്‍ പിന്നെ നൈട്രജന്റെ പേര് ഓക്‌സിജനെന്നാക്കാം’, യു പിയില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്ന യോഗിയുടെ വാദത്തെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍

ഉത്തര്‍പ്രദേശില്‍ ഓക്സിജന്‍ ക്ഷാമം ഇല്ലെന്നു പറഞ്ഞ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.

സംസ്ഥാനത്ത് കൊവിഡ് അതിവേഗത്തില്‍ വ്യാപിക്കുന്ന സാഹചര്യത്തിലായിരുന്നു യോഗിയുടെ പ്രസ്താവന. ഇതിന് പിന്നാലെയാണ് യോഗിക്കെതിരെ പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തിയത്. നൈട്രജന്റെ പേര് മാറ്റി ഓക്സിജന്‍ എന്നാക്കാം എന്നാണ് ഭൂഷണ്‍ പരിഹസിച്ചത്.

”യു.പിയില്‍ ഓക്സിജന്‍ ക്ഷാമമില്ലെന്ന് യോഗി പറയുന്നു. എന്നാല്‍ നൈട്രജന്റെ പേര് മാറ്റി ഓക്സിജന്‍ എന്നാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു,” ഭൂഷണ്‍ പറഞ്ഞു.

കൊവിഡ് ഗുരുതരമായി ബാധിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് യു പി ഓക്സിജന്‍ കിട്ടാതെ പല രോഗികള്‍ക്കും യു പിയിലെ ആശുപത്രികളില്‍ ചികിത്സ ലഭിക്കുന്നില്ല. നേരത്തെ കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതി രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News