ഒരു അഴിച്ചുപണി കേരളത്തിലെ കോണ്‍ഗ്രസില്‍ ആവശ്യം: കെ.സി ജോസഫ്

സമൂലമായ ഒരു അഴിച്ചുപണി കേരളത്തിലെ കോണ്‍ഗ്രസില്‍ ആവശ്യമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി ജോസഫ്. ഒരു വ്യക്തിയെ ചൂണ്ടിയല്ല ഞാന്‍ പറയുന്നത്.

കോണ്‍ഗ്രസില്‍ താഴേ തട്ടുമുതല്‍ അഴിച്ചുപണി ആവശ്യമാണ്. കോണ്‍ഗ്രസിലെ താഴേത്തട്ടിലുള്ള കമ്മറ്റികള്‍ വളരെ ദുര്‍ബലമാണ് എന്നതാണ് സത്യാവസ്ഥ.

ജനങ്ങള്‍ക്ക്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പുനഃസ്ഥാപിക്കാന്‍ കഴിയുന്ന നേതൃത്വം കേരളത്തിലെ കോണ്‍ഗ്രസിനുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസിനും യു.ഡി.എഫിനും അവിശ്വസനീയമായ ഒരു തെരഞ്ഞെടുപ്പ് ഫലമാണിതെന്നും അതിനാല്‍ തന്നെ അ‍ഴ‍ിച്ചുപണി എത്രയും വേഗം നടക്കമമെന്നും കെ.സി. ജോസഫ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News