ഹിറ്റായ റാസ്പുടിൻ പാട്ടിന് തകർപ്പൻ നൃത്തച്ചുവടുകളുമായി നടൻ ജയസൂര്യയുടെ മകൾ വേദ

സോഷ്യൽമീഡിയയിൽ ഹിറ്റായ റാസ്പുടിൻ പാട്ടിന് തകർപ്പൻ നൃത്തച്ചുവടുകളുമായി നടൻ ജയസൂര്യയുടെ മകൾ വേദ. മെഡിക്കൽ വിദ്യാർഥികളായ നവീനും ജാനകിയും തുടങ്ങിവച്ച റാസ്പുടിൻ തരംഗമാണ് വേദയും ഏറ്റെടുത്തിരിക്കുന്നത്. നവീനും ജാനകിയും അവതരിപ്പിച്ച അതേ ചുവടുകൾ പുനരവതരിപ്പിച്ചിരിക്കുകയാണ് വേദ.

കോവിഡ് സന്നദ്ധ പ്രവർത്തകർക്ക് സമർപ്പിച്ചുകൊണ്ടാണ് ജയസൂര്യയും സരിതയും മകളുടെ ഡാൻസ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. മെഡിക്കൽ വിദ്യാർഥികൾ ധരിക്കുന്ന സ്ക്രബ്സിന് സമാനമായ വസ്ത്രം ധരിച്ചാണ് വേദ ചുവടുകൾ വെക്കുന്നത്. മനോഹരമായി നൃത്തം ചെയ്യുന്ന വേദയെ അഭിനന്ദിച്ചുകൊണ്ടുള്ള നിരവദി കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.

നേരത്തെ ‘ഇഷ്ക് ദ ഏസാ പായാ ജാൽ സോണിയേ’ എന്ന പഞ്ചാബി ഗാനത്തിന് വേദ അവതരിപ്പിച്ച നൃത്തം ഏറെ ശ്രദ്ധനേടിയിരുന്നു. ഇതിനുപുറമേ അച്ഛനൊപ്പം നിരവധി കുസൃതി വിഡിയോകളിലും വേദയെ ആരാധകർ കാണാറുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here