തെരഞ്ഞെടുപ്പ് ചലഞ്ചിന്റെ ഭാഗമായി തല മുണ്ഡനം ചെയ്ത് ഉടുമ്പന്‍ചോലയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഇ എം അഗസ്തി

തെരഞ്ഞെടുപ്പ് ചലഞ്ചിന്റെ ഭാഗമായി തല മുണ്ഡനം ചെയ്ത് ഉടുമ്പന്‍ചോലയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഇ എം അഗസ്തി. രാവിലെ വേളാങ്കണ്ണിയിലാണ് തലമുണ്ഡനം നടത്തിയത്.

നിയമസഭ തെരഞ്ഞെടുപ്പ് സര്‍വേയുമായി ബന്ധപ്പെട്ടാണ് ഈ എം ആഗസ്തി എതിര്‍ സ്ഥാനാര്‍ത്ഥിയായ എം എം മണി ഇരുപതിനായിരത്തില്‍ കൂടുതല്‍ വോട്ടുകള്‍ക്ക് ജയിച്ചാല്‍ തല മൊട്ടയടിക്കും എന്ന് പ്രഖ്യാപിച്ചത്.

എംഎം മണി മുപ്പത്തിയെണ്ണായിരത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് അഗസ്തി മൊട്ടയടിച്ചത്.

എന്നാല്‍ ജയവും തോല്‍വിയും സര്‍വ സാധാരണമാണെന്നും സ്‌നേഹിതനായ
അഗസ്തി തല മുണ്ഡനം ചെയ്യേണ്ട ആവശ്യമില്ലെന്നും മന്ത്രി എം എം മണി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here