സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍; ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുമായി പൊലീസും

സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍. രണ്ടാംഘട്ടം നിയന്ത്രണം ഇന്നുമുതല്‍ ഞായറാഴ്ചവരെ വരെ നീണ്ട് നില്‍ക്കും. അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുമായി പൊലീസും രംഗത്തുണ്ട്.

ഇന്ന് ആരംഭിച്ച രണ്ടാം ഘട്ട നിയന്ത്രംണം ഈ മാസം 9 വരെ നീണ്ട് നില്‍ക്കും. സംസ്ഥാനത്ത് രണ്ടാഴ്ചയായി നിലവിലുള്ള വാരാന്ത്യ നിയന്ത്രണത്തിന് സമാനമായ രീതിയില്‍ തന്നെയാണ് നടപടി. പ്രാദേശിക മേഖലകളിലും നഗരപ്രദേശങ്ങളിലും പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കും.

പൊലീസിന് പുറമെ സെക്ട്രല്‍ മജിസ്‌ട്രേട്ട്മാരും പരിശോധന ശക്തമാക്കിയിട്ടുണ്ട്. നിലവില്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണം 25ശതമാനമായി നിജപെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തിനകത്ത് കെഎസ്ആര്‍ടിസിയുടെ സര്‍വീസ് 50 ശതമാനം നടത്തുന്നുണ്ട്.

അനുമതിയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുമായി യാത്ര ചെയ്യാം. ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം, ആശുപത്രി, വാക്‌സിനേഷന്‍ കേന്ദ്രം എന്നിവിടങ്ങളിലേക്ക് പോകാന്‍ തടസമില്ല.

മരുന്ന്, പഴം, പച്ചക്കറി, പാല്‍, മല്‍സ്യ-മാംസം എന്നിവ വില്‍ക്കുന്ന കടകളും, വര്‍ക്ക് ഷോപ്പ്, വാഹന സര്‍വീസ് സെന്റര്‍, സ്‌പെയര്‍ പാര്‍ട്‌സ് വില്‍ക്കുന്ന കടകള്‍ എന്നിവ രാത്രി 9 വരെ തുറക്കാം.

ജീവനക്കാര്‍ ഇരട്ട മാസ്‌കും കയ്യുറകളും ധരിക്കണം. റേഷന്‍ കടകളും സിവില്‍ സപ്‌ളൈസ് കോര്‍പ്പറേഷന്റെ ഔട് ലെറ്റുകളും തുറക്കുന്നുണ്ട്.ബാങ്കുകള്‍ 1മണിവരെ പ്രവര്‍ത്തിക്കുന്നുണ്ട്.ഹോട്ടലിലും റെസ്‌റ്റോറന്റിലും ഇരുന്ന് ഭക്ഷണം കഴിക്കാനാവില്ല. രാത്രി 9 വരെ പാര്‍സലും ഹോം ഡെലിവറിയും അനുവദിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News