തിരക്കിട്ട് നേതൃമാറ്റം വേണ്ട; മുല്ലപ്പള്ളിയും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി കെ മുരളീധരന്‍

കെ മുരളീധരന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. കെപിസിസി ആസ്ഥാനത്താണ് കൂടിക്കാഴ്ച നടന്നത്. തിരക്കിട്ട് നേതൃമാറ്റം വേണ്ടെന്ന് മുരളീധരന്‍ പറഞ്ഞു.

നേമത്തെ കോണ്‍ഗ്രസിന്‍റെ  പരാജയയത്തെ കുറിച്ച് നാളെ മാധ്യമങ്ങളോട് വിശദീകരിക്കുമെന്നും ഇന്ന് നടന്ന കൂടിക്കാഴ്ചയില്‍ തെരഞ്ഞെടുപ്പ് തന്നെയായിരുന്നു ചര്‍ച്ച ചെയ്തതെന്നും  മുരളീധരന്‍ പറഞ്ഞു.

അതേസമയം തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം എല്ലാ നേതാക്കള്‍ക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. രാജിയെങ്കില്‍ അതു എല്ലാവര്‍ക്കും ബാധകമെന്നും മുല്ലപ്പള്ളി പറഞ്ഞു.

തനിക്കെതിരെമുള്ള എഐ വിഭാഗത്തിന്റെ നീക്കത്തില്‍ എഐസിസിസി നേതൃത്വത്തെ പ്രതിഷേധം അറിയിച്ച് മുല്ലപ്പള്ളി. അതേസമയം കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗം വെള്ളിയാഴ്ച നടക്കും.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം തനിക്കെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. അതേസമയം അധ്യക്ഷ സ്ഥാനം സ്വയം ഒഴിയില്ല.

ഉചിതമായ തീരുമാനമെടുക്കാം. പ്രതിസന്ധിയില്‍ ഇട്ടെറിഞ്ഞു പോകുന്നത് ഒളിച്ചോടുന്നതിനു തുല്യമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News