കണ്ണൂര്‍ ഉളിയില്‍ പടിക്കച്ചാലില്‍ സ്‌ഫോടനം; രണ്ടു കുട്ടികള്‍ക്ക് പരിക്ക്

കണ്ണൂര്‍ ഉളിയില്‍ പടിക്കച്ചാലില്‍ സ്‌ഫോടനത്തില്‍ രണ്ടു കുട്ടികള്‍ക്ക് പരിക്ക്. കുട്ടികള്‍ കളിക്കുന്നതിനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.

കുട്ടികള്‍ കളിക്കുമ്പോള്‍ പറമ്പില്‍ നിന്നും കിട്ടിയ വസ്തുവാണ് പൊട്ടിത്തെറിച്ചത്. സഹോദരങ്ങളായ മുഹമ്മദ് ആമീന്‍ (5) മുഹമ്മദ് റദീസ് (2) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കുട്ടികള്‍ക്കുള്ള പരിക്ക് ഗുരുതരമല്ല. അതേസമയം എന്ത് വസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന കാര്യം വ്യക്തമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News