കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ കിടക്ക ഒഴിവുണ്ടോ ? കൊവിഡ് ജാഗ്രത ഹോസ്പിറ്റൽ ഡാഷ് ബോർഡ് ഒരുക്കി സംസ്ഥാന സർക്കാർ

കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ കിടക്ക ഒഴിവുണ്ടോ എന്നറിയാൻ കൊവിഡ് ജാഗ്രത ഹോസ്പിറ്റൽ ഡാഷ് ബോർഡ് ഒരുക്കി സംസ്ഥാന സർക്കാർ. ജില്ലയിലെ സര്‍ക്കാർ– സ്വകാര്യ ആശുപത്രികളിലെ വെന്റിലേറ്റർ, ഐസിയു കിടക്ക, മറ്റു കിടക്കകൾ എന്നിവയുടെ ലഭ്യതാ വിവരങ്ങൾ കൊവിഡ് ജാഗ്രത ഹോസ്പിറ്റൽ ഡാഷ് ബോർഡിൽ ലഭ്യമാണ്.

നാലു മണിക്കൂര്‍ ഇടവേളയിൽ ജില്ലയിലെ സര്‍ക്കാർ– സ്വകാര്യ ആശുപത്രികളിലെ വെന്‍റിലേറ്ററുകള്‍, ഐസിയു ബെഡുകള്‍, മറ്റു ബെഡുകള്‍ എന്നിവയുടെ ലഭ്യതയുടെ വിവരങ്ങൾ സൈറ്റിൽ അപ്ഡേറ്റ് ചെയ്യും. ഇതുവഴി ചികിത്സയ്ക്ക് ഉണ്ടായേക്കാവുന്ന കാലതാമസം ഒഴിവാക്കാനും, ഈ സൗകര്യങ്ങളുടെ വിനിയോഗം, ലഭ്യത എന്നിവ കൃത്യമായി നിരന്തരം നിരീക്ഷിക്കാനും സാധിക്കും.

പൊതുജനങ്ങൾക്ക് വളരെ ഉപകാരപ്രദമാകുന്ന സംവിധാനമാണ് ഇതെന്നും ജനങ്ങൾ ഇത് പരമാവധി പ്രയോജനപെടുത്തണമെന്നുമാണ് അറിയിക്കുന്നത്. കൊവിഡ് ജാഗ്രത ഡാഷ് ബോർഡ് ലിങ്ക് https://covid19jagratha.kerala.nic.in/

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News