തെരഞ്ഞെടുപ്പ് വിജയം ഇടതുപക്ഷത്തിന്റെ സുപ്രധാന നാഴികക്കല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. വലിയ തോതിലുള്ള രാഷ്ട്രീയ പൊളിച്ചെഴുത്തിന് ഈ വിജയം വഴി ഒരുക്കും.
ഇടതുപക്ഷത്തെ അട്ടിമറിക്കാനുള്ള വലതുപക്ഷ നീക്കത്തിനേറ്റ തിരിച്ചടിയാണ് ഈ വിജയം. ജനക്ഷേമ സര്‍ക്കാറിന്റെ തുടര്‍ച്ചയില്ലാതാക്കാന്‍ വിമോചനകാല ശക്തികള്‍ ശ്രമിച്ചു. ഈ പ്രതിലോമശക്തികളെ കേരളത്തിലെ ജനങ്ങള്‍ തോല്‍പ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ദേശീയതലത്തില്‍ ഇടതു ബദലിന് ഈ വിജയം ശക്തി പകരും. രാജ്യത്തെ പൊരുതുന്ന ജനതക്ക് ആത്മവിശ്വാസം നല്‍കുന്ന വിജയമാണ് ഇടതുപക്ഷത്തിന്റേത്.
വലിയ തോതിലുള്ള രാഷ്ട്രീയ പൊളിച്ചെഴുത്തിന് ഈ വിജയം വഴി ഒരുക്കും. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുക തന്നെ ചെയ്യും. അതേസമയം മെയ് 7ന് വിജയദിനത്തെ വിജയിപ്പിക്കാന്‍ അദ്ദേഹം ആഹ്വനം ചെയ്തു.
രാത്രി 7 മണിയ്ക്ക് വീടുകളില്‍ ദീപശിഖ തെളിയിച്ച് പ്രവര്‍ത്തകര്‍ മധുരം പങ്ക് വെക്കണം. ഇടതുപക്ഷത്തെ അട്ടിമറിക്കാനുള്ള വലതുപക്ഷ നീക്കത്തിനേറ്റ കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം.
ബിജെപി യുടെ വോട്ട് വാങ്ങി ഭൂരിപക്ഷം ഉണ്ടാക്കാന്‍ യുഡിഎഫ് ശ്രമിച്ചു. കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ വേഗത കൂടി. കേരള ജനത പ്രതിപക്ഷത്തെ നിരാകരിച്ചതിന് തെളിവാണ് ഈ വിജയം.
Get real time update about this post categories directly on your device, subscribe now.