ജസ്ല മാടശേരിക്കെതിരെ അശ്ലീല ചുവയുള്ള കമന്റുമായി ഫിറോസ് കുന്നംപറമ്പില്‍

ജസ്ല മാടശേരിക്കെതിരെ അശ്ലീല ചുവയുള്ള കമന്റുമായി ഫിറോസ് കുന്നംപറമ്പില്‍. തവനൂരിലെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ഫിറോസ് കുന്നംപറമ്പില്‍ ഇട്ട പോസ്റ്റിന് താഴെ ജസ്ല കമന്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായിട്ടാണ് കുന്നംപറമ്പില്‍ മറുപടി നല്‍കിയിരിക്കുന്നത്. പടക്കം പൊട്ടിച്ചോ (ജയിച്ചപ്പോള്‍) എന്നായിരുന്നു മറുപടി. കൂടാതെ കളിയാക്കാന്‍ ഉപയോഗിക്കുന്ന സ്‌മൈലിയും കമന്റില്‍ ഉപയോഗിച്ചിട്ടുണ്ട്. ‘പോടര്‍ക്കാ’ എന്നായിരുന്നു ജസ്‌ലയുടെ കമന്റ്. ഇരുകൂട്ടരെയും അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റുകളും കമന്റുകളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.

”തവനൂരിലെ എന്റെ പ്രിയപ്പെട്ടവരെ നിങ്ങളുടെ സ്‌നേഹത്തിനും,ചേര്‍ത്ത് പിടിക്കലിനും ഒരായിരം നന്ദി. എല്‍ഡിഎഫ് തരംഗം ആഞ്ഞു വീശിയിട്ടും 17000ല്‍ കൂടുതല്‍ വോട്ടിന് ഈസിയായി ജയിച്ച് പോയിരുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഈ തുച്ഛമായ ലീഡിന് പിടിച്ച് കെട്ടിയ എന്റെ സഹപ്രവര്‍ത്തകര്‍ക്ക് ഇതൊരു തോല്‍വിയല്ല വിജയത്തിന്റെ തുടക്കമാണ് നമ്മള്‍ ലക്ഷ്യത്തില്‍ എത്തുക തന്നെ ചെയ്യും”

ഫിറോസ് കുന്നംപറമ്പില്‍
3066 വോട്ടുകൾക്കാണ് വെല്ലുവിളി ഉയർത്തിയ ഫിറോസ് കുന്നംപറമ്പലിനെ പരാജയപ്പെടുത്തി തവനൂരിൽ കെടി ജലീൽ വിജയിച്ചത്. 2016ൽ എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച കെടി ജലീൽ 17,064 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തവനൂരിൽ നിന്ന് നിയമസഭയിലെത്തിയത്. ജലീൽ 68,179 വോട്ടുകളും കോൺഗ്രസ് സ്ഥാനാർത്ഥി ഇഫ്തിഖറുദ്ദീൻ മാസ്റ്റർ 51,115 വോട്ടുകളും നേടി. ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച രവി തേലത്തിന് 15,801 പേർ വോട്ടു ചെയ്തു. 2011ൽ 6,854 വോട്ടായിരുന്നു ജലീലിന്റെ ഭൂരിപക്ഷം. ജലീൽ 57,729 വോട്ടുകളും കോൺഗ്രസിന്റെ വി വി പ്രകാശ് 50,875 വോട്ടുകളും കരസ്ഥമാക്കി. ബിജെപി സ്ഥാനാർത്ഥിയായ നിർമലാ കുട്ടികൃഷ്ണൻ പുന്നക്കലിന് 7,107 വോട്ടാണ് ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News