ബിജെപിക്ക് പത്ര- ദൃശ്യമാധ്യമങ്ങള്‍ അമിത പ്രാധാന്യം നല്‍കരുതെന്ന് എന്‍ എസ് മാധവന്‍

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റ് പോലുമില്ലാത്ത ബിജെപിക്ക് പത്ര-ദൃശ്യമാധ്യമങ്ങള്‍ അമിത പ്രാധാന്യം നല്‍കരുതെന്ന് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. 87.6ശതമാനം മലയാളികള്‍ തഴഞ്ഞ, ഒറ്റ സീറ്റില്ലാത്ത ബിജെപിക്ക് മൂന്നിലൊന്ന് സമയം നല്‍കുന്ന ചാനലുകള്‍ മാത്രമാണ് ഇപ്പോള്‍ അവരുടെ ഓക്സിജനെന്നും മലയാളികളുടെ രാത്രികളെ രക്ഷിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

കേന്ദ്ര ഏജന്‍സികളോടുള്ള പേടിയോ ജന്മനാ ഉള്ള മണ്ടത്തരം കാരണമോ 87.6ശതമാനം മലയാളികള്‍ തഴഞ്ഞ, ഒറ്റ സീറ്റില്ലാത്ത ബിജെപിക്ക് മൂന്നിലൊന്ന് സമയം നല്‍കുന്ന ചാനലുകള്‍ മാത്രമാണ് ഇപ്പോള്‍ അവരുടെ ഓക്സിജന്‍. ഇത് ടി ആര്‍ പി താഴോട്ട് വീഴ്ത്തി ചാനല്‍ പൂട്ടിക്കുമെന്നും അവര്‍ മനസ്സിലാക്കണം.

കപട നരേറ്റിവുകള്‍ വില്‍ക്കുന്ന ഉത്തരേന്ത്യന്‍ ഗോദി ചാനലുകള്‍ക്ക് 100 കണക്കിനുള്ള സ്വതന്ത്ര യുട്യുബ് വാര്‍ത്താചാനലുകള്‍ വെല്ലുവിളി ഉയര്‍ത്തുന്നു. മലയാളത്തിലും ഡിജിറ്റല്‍ മീഡിയ ശക്തമാകുന്നു. പരസ്യം മാത്രം ലാക്കാക്കി നമ്മുടെ ചാനലുകള്‍ കാണികളെ പറ്റിക്കുന്ന പരിപാടി അവസാനിക്കാറായി.


തിരഞ്ഞെടുപ്പ് ദിവസം നന്നേ രാവിലെ വിരല്‍ ചൂണ്ടി സുകുമാരന്‍ നായര്‍(എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി) ആവശ്യപ്പെട്ടത് ഭരണമാറ്റം അല്ല, ജാതിമാറ്റമായിരുന്നുവെന്നും മാധവന്‍ ട്വിറ്ററില്‍ കുറിച്ചു. ഈ ജാതിവെറി തെക്കന്‍ കേരളത്തിലെ അരിഭക്ഷണം കഴിക്കുന്ന എല്ലാ വോട്ടര്‍മാരും ജാതിമതഭേദമന്യേ തള്ളികളഞ്ഞുവെന്നതാണു അവിടത്തെ യുഡിഎഫിന്റെ വന്‍തകര്‍ച്ചയ്ക്ക് ഒരു കാരണം.

ശിവന്‍കുട്ടി നേമത്ത് ജയിച്ചത് മുരളി കാരണമാണെന്ന കഥ മെനയുന്നവര്‍, മുരളി ഒരു ഇരുതലവാളായിരുന്നെന്ന് മറന്നു. അദ്ദേഹത്തിന് ന്യൂനപക്ഷവോട്ടുകള്‍ വിഭജിപ്പിച്ച് കുമ്മനത്തെ ജയിപ്പിക്കാമായിരുന്നു. അങ്ങനെ സംഭവിക്കാഞ്ഞത് വോട്ടര്‍മാരുടെ ജാഗ്രത കൊണ്ടുമാത്രമെന്നും മാധവന്‍ ട്വിറ്ററില്‍ രേഖപ്പെടുത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News