കോണ്‍ഗ്രസിനെ ആശയപരമായി ശക്തിപ്പെടുത്താന്‍ നേതൃത്വത്തിന് കഴിയുന്നില്ല: പി സി ചാക്കോ

തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ദയനീയ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് പി സി ചാക്കോ. ബി ജെ പിയുമായി കൂട്ടുകെട്ട് ഉണ്ടാക്കുന്ന കോണ്‍ഗ്രസിനെ ആശയപരമായി ശക്തിപ്പെടുത്താന്‍ നേതൃത്വത്തിന് കഴിയുന്നില്ല എന്ന് പി സി ചാക്കോ കുറ്റപ്പെടുത്തി.

എങ്ങനെ അഴിച്ച് പണിതാലും കോണ്‍ഗ്രസ് നേതൃത്വം നേരേയാവില്ല എന്നും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു. കുണ്ടറയിലും തൃപ്പൂണിത്തുറയിലും ബി ജെ പി വോട്ടിനു വേണ്ടി കൂട്ടുകെട്ട് ഉണ്ടാക്കിയത് കോണ്‍ഗ്രസിന്റെ ആശയപരമായ ദാരിദ്ര്യത്തെ ആണ് കാണിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം എല്ലാ നേതാക്കള്‍ക്കുമെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. രാജിയെങ്കില്‍ അതു എല്ലാവര്‍ക്കും ബാധകമെന്ന നിലപാടിലാണ് മുല്ലപ്പള്ളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here