
ബി ജെ പി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാക്കളായ സി കെ പദ്മനാഭനും പി പി മുകുന്ദനും. ബി ജെ പി നേതൃത്വം ആത്മ പരിശോധന നടത്തണമെന്നും സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ച പരീക്ഷണം പരാജയമായിരുന്നുവെന്നും സി കെ പദ്മനാഭന്‍ പറഞ്ഞു. ബി ജെ പി 15 വര്‍ഷം പിറകോട്ട് പോയെന്നായിരുന്നു പി പി മുകുന്ദന്റെ പ്രതികരണം.
തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കും വോട്ട് കച്ചവട ആരോപണത്തിനും പിന്നാലെ ബി ജെ പി നേതൃത്വത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് മുതിര്‍ന്ന നേതാക്കളുടെ പ്രതികരണങ്ങള്‍. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ കടന്നാക്രമിച്ചു കൊണ്ടായിരുന്നു സി കെ പത്മനാഭന്റെയും പിപി മുകുന്ദന്റെയും വാക്കുകള്‍ പൊട്ടിത്തെറിയുടെ സൂചനയാണ്.
മാന്ത്രിക വടി കൊണ്ട് പരിഹരിക്കാവുന്നതല്ല ബി ജെ പിയിലെ പ്രശ്‌നങ്ങളെന്നും പ്രവര്‍ത്തകരുടെ വികാരം മാനിക്കാന്‍ നേതൃത്വം തയ്യാറാകണമെന്നും സി കെ പത്മനാഭന്‍ പറഞ്ഞു. ഹെലികോപ്ടര്‍ രാഷ്ട്രീയം കേരളത്തില്‍ വിജയിക്കില്ല.
അബ്ദുള്ളക്കുട്ടിയെ കൊണ്ടുവന്നത് ഗുണം ചെയ്തില്ലെന്നും സി കെ പത്മനാഭന്‍ ചൂണ്ടിക്കാട്ടി. മുന്‍പ് പല തവണ ബി ജെ പി വീണിരുന്നു. ഇത്തവണ മലര്‍ന്നടിച്ചാണ് വീണതെന്നായിരുന്നു പി പി മുകുന്ദന്റെ പ്രതികരണം.
അതേ സമയം വോട്ട് ചോര്‍ച്ചയ്ക്ക് കൃത്യമായ കാരണങ്ങള്‍ വിശദീകരിക്കാനാകാതെ പതറുകയാണ് സംസ്ഥാന നേതൃത്വം. മുതിര്‍ന്ന നേതാക്കള്‍ മുരളീധരപക്ഷത്തിനെതിരെ പോര്‍മുഖം തുറന്നതോടെ വരും ദിവസങ്ങളില്‍ ബി ജെ പിയില്‍ ചേരിപ്പോര് രൂക്ഷമാകുമെന്ന കാര്യം ഉറപ്പ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here