ഓക്സിജൻ ലഭ്യതയുമായി ബന്ധപ്പെട്ട് നടപടികൾ എടുക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് നിലവിൽ 2.4 ലക്ഷം ഡോസ് വാക്സിനാണ് സ്റ്റോക്കുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരമാവധി രണ്ടു ദിവസത്തേയ്ക്ക് മാത്രമേ അത് തികയുകയുള്ളൂ. 4 ലക്ഷം ഡോസ് കൊവിഷീൽഡും 75000 ഡോസ് കൊവാക്സിനും ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മെയ് മൂന്നിലെ കണക്കുകൾ പ്രകാരം കേരളത്തിൽ 270.2 മെട്രിക് ടൺ ലിക്വിഡ് ഓക്സിജൻ സ്റ്റോക്കിലുണ്ട്. 8.97 മെട്രിക് ടൺ മെഡിക്കൽ ഓക്സിജൻ സിലിണ്ടർ ആയും സ്റ്റോക്കുണ്ട്. 108.35 മെട്രിക് ടൺ ഓക്സിജനാണ് ഇപ്പോൾ ഒരു ദിവസം നമുക്ക് വേണ്ടി വരുന്നത്.

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഉയർന്നു തന്നെ നിൽക്കുകയാണ്. അത് നല്ല രീതിയിൽ കുറച്ച് കൊണ്ടു വരാനാകണം എന്നാണ് ഇന്ന് ചേർന്ന അവലോകനയോഗം കണ്ടത്. ഓക്സിജൻ ലഭ്യതയുമായി ബന്ധപ്പെട്ട് നടപടികൾ എടുക്കും. ജില്ലകളിൽ വിഷമം ഉണ്ടായാൽ ഇടപെടാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.

വിക് ടേഴ്സ് ചാനൽ വഴി കൊവിഡ് രോഗികൾക്ക് ഫോൺ ഇൻ കൺസൾട്ടേഷൻ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News