വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക്- നിയന്ത്രിക്കാൻ വാളണ്ടിയർമാരെ നിയോഗിക്കും: മൃഗചികിത്സകർക്ക് വാക്സിൻ നൽകാനും തീരുമാനം

അടുത്ത രണ്ടാഴ്ച കൊവിഡുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളിൽ, തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത റിട്ടേണിങ് ഓഫീസർമാരെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടെലിമെഡിസിൻ കൂടുതൽ ഫലപ്രദമാക്കണം. രോഗി സ്ഥിരമായി ഒരു ഡോക്ടറെ തന്നെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ കാര്യത്തിൽ സ്വകാര്യ ഡോക്ടർമാരും സംഘടനകളും പങ്കാളിത്തം വഹിക്കണം.

കെ ടി ഡി സി ഉൾപ്പെടെയുള ഹോട്ടലുകൾ, സ്വകാര്യ ആശുപത്രിയുമായി ബന്ധപ്പെട്ട സൗകര്യങ്ങൾ എന്നിവയെല്ലാം ബെഡ്ഡുകൾ വർധിപ്പിക്കാൻ ഉപയോഗിക്കാം. അവശ്യസാധനങ്ങൾ ഓൺലൈനായി വിതരണം ചെയ്യാൻ സിവിൽ സപ്ലൈസ് കോർപ്പറേഷൻ, ഹോർട്ടി, കൺസ്യൂമർ ഫെഡ് എന്നിവർ ശ്രദ്ധിക്കണം.

സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വാക്സിൻ നൽകും. മൃഗചികിത്സകർക്ക് വാക്സിൻ നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഓഫീസുകളിൽ ഹാജർ നില 25 ശതമാനം തീരുമാനിച്ചിട്ടുണ്ട്. അവശ്യം വേണ്ട ഓഫീസുകൾ മാത്രം പ്രവർത്തിച്ചാൽ മതി. വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക്- നിയന്ത്രിക്കാൻ വളണ്ടിയർമാരെ നിയോഗിക്കണം. അവശ്യമെങ്കിൽ പോലീസ് സഹായം ഉറപ്പാക്കാനും അവലോകന യോഗം തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here