കൊവിഡ് മഹാമാരി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ആംബുലന്‍സുകളുടെ ലഭ്യത ഉറപ്പ് വരുത്തി മോട്ടോര്‍ വാഹന വകുപ്പ്. കൊവിഡ് രോഗികളെ ആശുപത്രികളിലേയ്ക്ക് മാറ്റുന്നതിന് വേണ്ട ആംബുലന്‍സ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെ കൊവിഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സഞ്ചരിക്കുന്ന ഓക്‌സിജന്‍ സപ്ലൈ വാഹനങ്ങളുടെ സുഗമമായ ഗതാഗതവുമാണ് മോട്ടോര്‍ വാഹന വകുപ്പ് നടത്തി വരുന്നത്.
ഇതിന്റെ ഭാഗമായി കലക്ട്രേറ്റിലെ കൊവിഡ് കണ്‍ട്രോള്‍ റൂമിലേയ്ക്ക് ആംബുലന്‍സിനായി വരുന്ന അന്വേഷണങ്ങള്‍ക്ക് അനുസരിച്ച് ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് ആംബുലന്‍സുകള്‍ ലഭ്യമാക്കും.
തൃശൂര്‍ ജില്ലാ അര്‍ ടി ഒ ബിജു ജെയിംസിന്റെ മേല്‍നോട്ടത്തില്‍ ജില്ലയിലെ സബ് ആര്‍ടിഒ ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് രോഗികള്‍ക്ക് വേണ്ട ആംബുലന്‍സുകള്‍ ലഭ്യമാക്കുന്നത്. കൂടാതെ തൃശൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ പി എസ് ജെയിംസിന്റെ നേതൃത്വത്തില്‍ ഓക്‌സിജന്‍ കയറ്റി വരുന്ന ഓക്‌സിജന്‍ സപ്ലൈ വാഹനങ്ങള്‍ക്ക് ഗതാഗത തടസ്സങ്ങള്‍ കൂടാതെ കൃത്യസമയത്ത് മെഡിക്കല്‍ കോളേജുകളിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്നതിന് എസ്‌കോട്ട് ഉള്‍പ്പടെയുള്ള സൗകര്യങ്ങളും നടത്തി വരുന്നുണ്ട്. മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് സ്‌കോഡായ സേഫ് കേരള വിങ്ങിന്റെ ഭാഗമായാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
ജില്ലയില്‍ 100 ഓളം ആംബുലന്‍സുകളും ഡ്രൈവര്‍മാരും ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഫാ. ഡേവിഡ് ചിറമ്മല്‍ സന്നദ്ധ സംഘടനയായ ആക്ട്‌സിന്റെ ഭാഗമായി 10 ആംബുലന്‍സുകളും ഡ്രൈവര്‍മാരെയും ഒരു കോര്‍ഡിനേറ്ററേയും പ്രവര്‍ത്തനത്തിനായി അനുവദിച്ച് തന്നിട്ടുണ്ട്.
Get real time update about this post categories directly on your device, subscribe now.