കുന്നത്തൂര്‍ മണ്ഡലത്തിലെ പരാജയത്തിന് പുറകേ കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി ; യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കന്മാര്‍ കള്ളും കഞ്ചാവും കൊടുത്ത് അണികളെ കൂടെ നിര്‍ത്തുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ്

കുന്നത്തൂര്‍ മണ്ഡലത്തിലെ പരാജയത്തിന് പുറകേ കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി. കുന്നത്തൂരിലെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസുകാര്‍ കഞ്ചാവും കള്ളും വാങ്ങി അണ്ണന്മാരുടെ കക്ഷത്ത് ഇരിക്കുകയാണെന്ന കെപിസിസി എക്‌സിക്യൂട്ടീവ് മെമ്പര്‍ കൃഷ്ണന്‍ കുട്ടി ആരോപിച്ചതോടെയാണ് കോണ്‍ഗ്രസില്‍ തമ്മിലടി തുടങ്ങിയത്.

കൃഷ്ണന്‍ കുട്ടിയുടെ ആരോപണത്തിനെതിരെ യൂത്ത് കോണ്‍ഗ്രസുകാരും കെ എസ് യു പ്രവര്‍ത്തകരും പരസ്യമായി രംഗത്തിറങ്ങി.

കുന്നത്തൂരില്‍കെഎസ്‌യു,കോണ്‍ഗ്രസ്സ് , യൂത്ത് കോണ്ഗ്രസ്സ് നേതാക്കന്മാര്‍ കള്ളും കഞ്ചാവും കൊടുത്താണ് അണികളെ കൂടെ നിര്‍ത്തുന്നതെന്ന ആരോപണം ആണ് കൃഷ്ണന്‍ കുട്ടി ഉന്നയിച്ചത്.

ഇതേതുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ കെ എസ് യു- യൂത്ത്കോണ്‍ഗ്രസ്സ് പ്രതിഷേധം ആരംഭിച്ചു. കൃഷ്ണന്‍ കുട്ടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫേസ്ബുക്കില്‍ പ്രതിഷേധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News