സംസ്ഥാനത്ത് കൂടുതൽ വാക്‌സിൻ എത്തി: നാല് ലക്ഷം ഡോസ് ‌ കോവിഷീൽഡ് വാക്‌സിൻ തിരുവനന്തപുരത്തെത്തിച്ചു

സം​സ്ഥാ​നം നേ​രി​ടു​ന്ന വാ​ക്സി​ന്‍ ക്ഷാ​മ​ത്തി​ന് താ​ല്‍​ക്കാ​ലി​ക ആ​ശ്വാ​സ​മാ​യി 4.75 ല​ക്ഷം ഡോ​സ് വാ​ക്സി​ന്‍ കൂ​ടി എ​ത്തി. 75,000 ഡോ​സ് കൊ​വാ​ക്സി​ന്‍ ഇന്ന് രാ​വി​ലെ​യും നാ​ല് ല​ക്ഷം ഡോ​സ് കൊ​വി​ഷീ​ല്‍​ഡ് രാ​ത്രി​യു​മാ​ണ് സം​സ്ഥാ​ന​ത്തെ​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട് എ​ന്നീ മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള വാ​ക്സി​ന്‍ നാളെ വി​ത​ര​ണം ചെ​യ്യും.

സം​സ്ഥാ​ന​ത്തെ ആ​കെ വാ​ക്സി​ന്‍ സ്റ്റോ​ക്ക് രണ്ട് ല​ക്ഷ​മാ​യി കു​റ​ഞ്ഞ​തി​നു പി​ന്നാ​ലെയാണ് കൂ​ടു​ത​ല്‍ വാ​ക്സി​ന്‍ എ​ത്തി​യ​ത്. ഇന്ന് 63,381 ഡോ​സ് വാ​ക്സി​നാ​ണ് സം​സ്ഥാ​ന​ത്ത് വി​ത​ര​ണം ചെ​യ്ത​ത്. ഇ​തോ​ടെ, സം​സ്ഥാ​ന​ത്ത് ആ​കെ വി​ത​ര​ണം ചെ​യ്ത വാ​ക്സി​ന്‍ ഡോ​സു​ക​ളു​ടെ എ​ണ്ണം 75,76,588 ആ​യി. ആ​വ​ശ്യ​ത്തി​ന് വാ​ക്സി​ന്‍ സ്റ്റോ​ക്കി​ല്ലാ​ത്ത​തി​നാ​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​യി​രു​ന്നു ഇ​ന്ന് മി​ക്ക ജി​ല്ല​ക​ളി​ലും വാ​ക്സി​നേ​ഷ​ന്‍ ന​ട​ന്ന​ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News