പാറശാല സിപിഐ എം ലോക്കല്‍ സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചു

പാറശാല സിപിഐ എം ലോക്കല്‍ സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചു. ധനുവച്ചപുരം ലോക്കല്‍ സെക്രട്ടറിയായ അമരവിള നടൂര്‍കൊല്ലചെമ്മണ്ണുവിള തങ്കവിളാകത്ത് ഡി സുനില്‍കുമാറാണ് (50) മരിച്ചത്.

കൊവിഡ് ബാധിച്ച് 16 ദിവസത്തോളം തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയോടെ ഹൃദയാഘാതം മൂലമാണ് മരണത്തിന് കീഴടങ്ങിയത്.

കെഎസ്‌കെടിയു ഏരിയ കമ്മിറ്റിയംഗം, എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂണിയന്‍ ധനുവച്ചപുരം പഞ്ചായത്ത് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം കൊല്ലയില്‍ പഞ്ചായത്തിലെ നടൂര്‍കൊല്ലവാര്‍ഡിലെ മുന്‍ പഞ്ചായത്തംഗവുമായിരുന്നു.

ഭാര്യ – ആന്‍സിസുനില്‍ (മുന്‍ കൊല്ലയില്‍ പഞ്ചായത്തംഗം) മക്കള്‍ -ദിവ്യ, ധനുഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News