
തങ്ങളുടെ രാഷ്ട്രീയ ഗ്രീവന്‍സിന് പരിഹാരവും, അതിനൊത്ത രാഷ്ട്രീയ സാഹചര്യവും ഉണ്ടാകുമ്പോള്‍ മാത്രമെ മുന്നണി മാറുന്നത് സംബന്ധിച്ച് പുനഃചിന്തനം നടത്തുവെന്ന് ആര്‍.എസ്.പി.സംസ്ഥാന സെക്രട്ടറി എ.എ.അസീസ്. ആര്‍.എസ്.പിക്ക് ഏറ്റ തോല്‍വി സംബന്ധിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും ഇടതുമുന്നണിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും എ.എ.അസീസ് കൈരളി ന്യൂസിനോടു പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ തോറ്റെന്നു കരുതി മുന്നണി മാറാനും ചാഞ്ചാടാനും താന്‍ തയാറല്ല, ഒറ്റക്കല്ല കൂട്ടായി പാര്‍ട്ടി ഒരുമിച്ച് തീരുമാനിക്കും. തങ്ങളെ അംഗീകാരിക്കാനും തങ്ങളുടെ പരാതിക്കനുസരിച്ച് തീരുമാനിക്കാനും കഴിയേണ്ടെ. അതിനു കഴിയുന്ന സാഹചര്യം ഉണ്ടാകുമെങ്കില്‍ അപ്പോള്‍ ആലോചിക്കും. അല്ലാതെ ആത്മഹത്യാപരമായ തീരുമാനം എടുക്കാന്‍ താനില്ല.
പാര്‍ട്ടി സംസ്ഥാന കമ്മിറ്റി സംസ്ഥാന സെക്രട്ടറിയറ്റ് കമ്മിറ്റികള്‍ കൂടും. പൊതുതീരുമാന പ്രകാരം മുന്നോട്ടു പോകും.അതല്ലാത പഴയകാലത്തെ പോലെ പാര്‍ട്ടിയെ കുത്തി പിളര്‍ത്തി സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയോ കാര്യ ലാഭത്തിനു വേണ്ടിയോ ഒരു ചിന്ത തന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും എ.എ.അസീസ് പറഞ്ഞു.
മനസ്സ് തുറക്കാനുള്ള സമയമായില്ല ഇപ്പോള്‍, അവസരം വരുമ്പോള്‍ തുറക്കും. ഇരവിപുരത്ത് ബാബു ദിവാകരനെ മത്സരിപ്പിച്ചത് തെറ്റായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വേണ്ടായിരുന്നുവെന്ന് തോന്നുന്നു.
പരാജയം സംഭവിച്ചു, പാര്‍ട്ടി എല്ലാം ചര്‍ച്ച ചെയ്യും. പാര്‍ലമെന്ററി മോഹത്തില്‍ മാത്രം പോകുന്നവരല്ല ആര്‍.എസ്.പി. എല്‍.ഡി.എഫിന് എല്ലാ ഭാവുകങളും നേരുന്നുവെന്നും എ.എ.അസീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here