ഓരോകുപ്പിയിലും അധികം വരുന്ന ഒരുതുള്ളി വാക്‌സിന്‍ പോലും കേരളം പാഴാക്കിയില്ല; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഹൃദയത്തില്‍ തൊട്ട് അഭിനന്ദനങ്ങളറിയിച്ച് മുഖ്യമന്ത്രി

കേരളത്തിലെ കൊവിഡ് മുന്‍നിര പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഹൃദയത്തില്‍ തൊട്ട്  അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന് 73,38,806 ഡോസ് വാക്‌സിന്‍ ലഭിച്ചുവെന്നും ഓരോകുപ്പിയിലും അധികം വരുന്ന ഒരുതുള്ളി വാക്‌സിന്‍ പോലും കേരളം പാഴാക്കിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍, പ്രത്യേകിച്ച് നഴ്‌സുമാര്‍ വളരെ കാര്യപ്രാപ്തിയുള്ളവരാണ്, ഒപ്പം അവര്‍ക്ക് ഹൃദയത്തില്‍ നിന്നുള്ള അഭിനന്ദനമറിയിക്കുന്നുവെന്നും മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

കേരളത്തിന് 73,38,806 ഡോസ് വാക്‌സിന്‍ ലഭിച്ചു. നമ്മള്‍ 74,26,164 ഡോസുകള്‍ നല്‍കിയിട്ടുണ്ട്. ഓരോകുപ്പിയിലും അധികം വരുന്ന ഒരുതുള്ളി വാക്‌സിന്‍ പോലും കേരളം പാഴാക്കിയില്ല. നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍, പ്രത്യേകിച്ച് നഴ്‌സുമാര്‍ വളരെ കാര്യപ്രാപ്തിയുള്ളവരാണ്, ഒപ്പം ഹൃദയത്തില്‍ നിന്നുള്ള അഭിനന്ദനമറിയിക്കുന്നു. എന്നാണ് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തത്.

ഇനി എങ്ങനെയാണ് കേരളത്തിന് ലഭിച്ച 73,38,806 ഡോസ് വാക്‌സിന്‍ 74,26,164 ഡോസുകളായി വര്‍ധിപ്പിച്ചത് എന്നറിയേണ്ടേ..
കൊവിഡ് വാക്‌സിന്‍ ‘വയല്‍’ എന്ന് വിളിക്കുന്ന ആ കുഞ്ഞു കുപ്പിയില്‍ നിന്ന് സിറിഞ്ചിലെടുത്ത് കുത്തുമ്പോള്‍ സ്വാഭാവികമായി നഷ്ടപ്പെട്ടേക്കാവുന്ന ചെറിയ അളവു കൂടി അധികമായി എപ്പോഴും അതില്‍ നല്‍കും.

അതായത് അഞ്ച് മില്ലി വരുന്ന വയലില്‍ ഏതാണ്ട് അഞ്ചര മില്ലിയോളം കാണും. ഒരാള്‍ക്ക് കൊവിഡ് വാക്‌സിന്‍ കൊടുക്കാന്‍ ഈ അര മില്ലി മതി. കേരളത്തിലെ മിടുമിടുക്കികളും മിടുമിടുക്കന്മാരുമായ നഴ്‌സുമാര്‍ അങ്ങേയറ്റം സൂക്ഷ്മതയോടെ കുത്തിവയ്പ് നടത്തിയപ്പൊള്‍ ഈ അധിക തുള്ളികള്‍ കൂടെ ചേര്‍ത്ത് എണ്‍പത്തിഏഴായിരത്തി മുന്നൂറ്റി അമ്പത്തി എട്ട് പേര്‍ക്ക് കൂടെ വാക്‌സിന്‍ നല്‍കിയിരിക്കുന്നു.

കേരളത്തിലെ ആരോഗ്യരംഗവും ന‍ഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരും തങ്ങളുടെ ദൗത്യം എത്രത്തോളം മികവോടെ ചെയ്യുന്നു എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News