മഹാരാഷ്ട്രയില്‍ പരിഭ്രാന്തി പടര്‍ത്തി കൊവിഡ് മരണങ്ങള്‍

മഹാരാഷ്ട്രയില്‍ കൊവിഡ് രോഗവ്യാപനത്തില്‍ കുറവ് രേഖപ്പെടുത്തുമ്പോഴും മരണ നിരക്ക് വലിയ ആശങ്കയാണ് പടര്‍ത്തുന്നത്. ആശുപത്രികള്‍ നേരിടുന്ന പ്രതിസന്ധികളാണ് മരണങ്ങള്‍ കൂടുവാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത.

കഴിഞ്ഞ 24 മണിക്കൂറില്‍ 891 മരണങ്ങളാണ് സംസ്ഥാനം റിപ്പോര്‍ട്ട് ചെയ്തത്. 51,880 പുതിയ കൊവിഡ് കേസുകളും മഹാരാഷ്ട്രയില്‍ രേഖപ്പെടുത്തി. എന്നാല്‍, 65,934 രോഗികളെ അസുഖം ഭേദമായി ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 41,07,092 ആയി. രോഗികളുടെ എണ്ണം 48,22,902 ആയി ഉയര്‍ന്നു. മരണസംഖ്യ 71,742. നിലവില്‍ 6,41,910 രോഗികളാണ് മഹാരാഷ്ട്രയില്‍ ചികിത്സയില്‍ കഴിയുന്നത്.

സംസ്ഥാനത്ത് രോഗമുക്തി നിരക്ക് 85.16 ശതമാനവും മരണനിരക്ക് 1.49 ശതമാനവുമാണ്. മുംബൈയില്‍ 2,554 പുതിയ കേസുകളും 62 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്ത് രോഗികളുടെ എണ്ണം 6,61,175 ആയി രേഖപ്പെടുത്തിയപ്പോള്‍ മരണസംഖ്യ 13,434 ആയി ഉയര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here