മുഖ്യമന്ത്രി പറഞ്ഞ കണക്കില്‍ കേരളത്തിന് ലഭിച്ച 73,38,806 ഡോസ് വാക്സിന്‍ 74,26,164 ഡോസുകളായി വര്‍ധിച്ചതെങ്ങനെയെന്ന് അറിയേണ്ടേ…ഉത്തരം ഡോക്ടര്‍ ഷിംന അസീസ് പറയും

‘കേരളത്തിന് 73,38,806 ഡോസ് വാക്സിന്‍ ലഭിച്ചു. നമ്മള്‍ 74,26,164 ഡോസുകള്‍ നല്‍കിയിട്ടുണ്ട്. ഓരോകുപ്പിയിലും അധികം വരുന്ന ഒരുതുള്ളി വാക്സിന്‍ പോലും കേരളം പാഴാക്കിയില്ല. നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍, പ്രത്യേകിച്ച് നഴ്സുമാര്‍ വളരെ കാര്യപ്രാപ്തിയുള്ളവരാണ്, ഒപ്പം ഹൃദയത്തില്‍ നിന്നുള്ള അഭിനന്ദനമറിയിക്കുന്നു.’

കേരളത്തിന്‍റെ ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയാണ്. ഇപ്പോള്‍ മുഖ്യമന്ത്രി ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ചതിന്റെ കാരണം വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡോക്ടര്‍ ഷിംന അസീസ്.

എങ്ങനെയാണ് കേരളത്തിന് ലഭിച്ച 73,38,806 ഡോസ് വാക്സിന്‍ 74,26,164 ഡോസുകളായി വര്‍ധിപ്പിച്ച് കൂടുതല്‍ ആളുകള്‍ക്ക് നല്‍കാന്‍ സാധിച്ചതെന്ന് പലരും ആലോചിച്ചിട്ടുണ്ടാകും. ഷിംനയുടെ ഫേസ്ബുക്ക് കുറിപ്പില്‍ അതിനുള്ള ഉത്തരമുണ്ട്. അതായത്, കൊവിഡ് വാക്‌സിന്‍ ‘വയല്‍’ എന്ന് വിളിക്കുന്ന ആ കുഞ്ഞു കുപ്പിയില്‍ നിന്ന് സിറിഞ്ചിലെടുത്ത് കുത്തുമ്പോള്‍ സ്വാഭാവികമായി നഷ്ടപ്പെട്ടേക്കാവുന്ന ചെറിയ അളവു കൂടി അധികമായി എപ്പോഴും അതില്‍ നല്‍കും.

അതായത്, അഞ്ച് മില്ലി വരുന്ന വയലില്‍ ഏതാണ്ട് അഞ്ചര മില്ലിയോളം കാണും. ഒരാള്‍ക്ക് കോവിഡ് വാക്‌സിന്‍ കൊടുക്കാന്‍ ഈ അര മില്ലി മതി. കേരളത്തിലെ മിടുമിടുക്കികളും മിടുമിടുക്കന്മാരുമായ നഴ്‌സുമാര്‍ അങ്ങേയറ്റം സൂക്ഷ്മതയോടെ കുത്തിവയ്പ് നടത്തിയപ്പൊള്‍ ഈ അധിക തുള്ളികള്‍ കൂടെ ചേര്‍ത്ത് എണ്‍പത്തിഏഴായിരത്തി മുന്നൂറ്റി അമ്പത്തി എട്ട് പേര്‍ക്ക് കൂടെ വാക്‌സിന്‍ നല്‍കിയിരിക്കുന്നു. ഇതാണ് അധിക വാക്‌സിന്‍ നല്‍കാന്‍ സാധിച്ചതിന് പിന്നിലുള്ള രഹസ്യം.

കേരളത്തിന്റെ ആരോഗ്യരംഗവും ആരോഗ്യപ്രവര്‍ത്തകരും എത്രത്തോളം മികവുറ്റതാണെന്നതിന് മികച്ച് ഉദാഹരണമാണ് ഈ മികവ്.

ഡോക്ടര്‍ ഷിംന അസീസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

കാര്യക്ഷമതയുടെ ലേറ്റസ്റ്റ് വേര്‍ഷന്‍ കേരള മോഡല്‍ കാണണോ…!
കോവിഡ് വാക്‌സിന്‍ ‘വയല്‍’ എന്ന് വിളിക്കുന്ന ആ കുഞ്ഞു കുപ്പിയില്‍ നിന്ന് സിറിഞ്ചിലെടുത്ത് കുത്തുമ്പോള്‍ സ്വാഭാവികമായി നഷ്ടപ്പെട്ടേക്കാവുന്ന ചെറിയ അളവു കൂടി അധികമായി എപ്പോഴും അതില്‍ നല്‍കും.
അതായത് അഞ്ച് മില്ലി വരുന്ന വയലില്‍ ഏതാണ്ട് അഞ്ചര മില്ലിയോളം കാണും. ഒരാള്‍ക്ക് കോവിഡ് വാക്‌സിന്‍ കൊടുക്കാന്‍ ഈ അര മില്ലി മതി. കേരളത്തിലെ മിടുമിടുക്കികളും മിടുമിടുക്കന്മാരുമായ നഴ്‌സുമാര്‍ അങ്ങേയറ്റം സൂക്ഷ്മതയോടെ കുത്തിവയ്പ് നടത്തിയപ്പൊള്‍ ഈ അധിക തുള്ളികള്‍ കൂടെ ചേര്‍ത്ത് എണ്‍പത്തിഏഴായിരത്തി മുന്നൂറ്റി അമ്പത്തി എട്ട് പേര്‍ക്ക് കൂടെ വാക്‌സിന്‍ നല്‍കിയിരിക്കുന്നു.
കേരള ആരോഗ്യ രംഗത്തെ ആ പോരാളികള്‍ക്ക് ഇറുക്കിപ്പിടിച്ച് ഉമ്മകള്‍….
അഭിമാനമാണ് നിങ്ങള്‍….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News