ബംഗാളില്‍ മൂന്നാം തവണയും മുഖ്യമന്ത്രിയായി മമത ബാനര്‍ജി നാളെ സത്യപ്രതിജ്ഞ ചെയ്യും

ബംഗാളില്‍ മൂന്നാം തവണയും മുഖ്യമന്ത്രിയായി മമത ബാനര്‍ജി നാളെ സത്യപ്രതിജ്ഞ ചെയ്യും. കൊവിഡ് പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് സത്യപ്രതിജ്ഞ ചടങ്ങ്. മറ്റെന്നാള്‍ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. അതേ സമയം അധികാരത്തുടര്‍ച്ച ലഭിച്ചതിന് പിന്നാലെ തൃണമൂല്‍ അക്രമവും തുടരുന്നു. ഇതുവരെ 12ലധികം പേരാണ് തൃണമൂല്‍ കോണ്ഗ്രസിന്റെ അക്രമത്തില്‍ കൊല്ലപ്പെട്ടത്.

നന്ദിഗ്രാമയില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും തുടര്‍ച്ചയായ മൂന്നാം തവണയാണ് മമത ബാനര്‍ജി ബംഗാള്‍ മുഖ്യമന്ത്രി ആകുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് ചടങ്ങ്. രാവിലെ 10.45ന് മമത സത്യപ്രതിജ്ഞ ചെയ്യും. മുതിര്‍ന്ന നേതാക്കളായ പാര്‍ത്ത ചാറ്റര്‍ജി, സുബ്രതാ മുഖര്‍ജി, പ്രശാന്ത് കിഷോര്‍ എന്നിവര്‍ പങ്കെടുക്കും.

മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ, സൗരവ് ഗാംഗുലി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് തുടങ്ങിയവരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. അതേ സമയം വീണ്ടും അധികാരം പിടിച്ചതിന് പിന്നാലെ അതിഭീകര അക്രമങ്ങളാണ് സംസ്ഥാനത്തു തൃണമൂല്‍ അഴിച്ചു വിടുന്നത്.

സിപിഐഎം, ബിജെപി ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നേരെ തുടരുന്ന അക്രമങ്ങളില്‍ 12 ല്‍ അധികം ആളുകളാണ് കൊല്ലപ്പെട്ടത്. ജാദവപ്പൂരില്‍ സിപിഐ എം ലോക്കല്‍ കമ്മിറ്റി ഓഫീസ് തകര്‍ത്തു. അക്രമം അവസാനിപ്പിക്കണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി യെച്ചൂരി ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here