കളമശ്ശേരിയിലെ പരാജയത്തിന്റെ പേരില്‍ എറണാകുളത്ത് മുസ്ലീം ലീഗില്‍ കലാപം

കളമശ്ശേരിയിലെ പരാജയത്തിന്റെ പേരില്‍ എറണാകുളത്ത് മുസ്ലീം ലീഗില്‍ കലാപം. ഉറച്ച സീറ്റിലെ തോല്‍വിയുടെ കാരണം അന്വേഷിക്കണമെന്ന ആവശ്യവുമായി ജില്ലാ നേതൃത്വം രംഗത്ത്.

കളമശ്ശേരിയില്‍ നേരിട്ടത് വന്‍ പരാജയമാണെന്നും പരിശോധിക്കുമെന്നും ജില്ലാ പ്രസിഡണ്ട് കെ എം അബ്ദുള്‍ മജീദ് കൈരളി ന്യൂസിനോട് പറഞ്ഞു.

ലീഗിന്റെ ശക്തികേന്ദ്രമായ സ്വന്തം വാര്‍ഡില്‍ പോലും ഒറ്റ വോട്ടിന്റെ ലീഡില്‍ ഒതുങ്ങിയത് സ്ഥാനാര്‍ത്ഥിയുടെ വീഴ്ചയാണെന്നാണ് വിമതപക്ഷത്തിന്റെ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here