എറണാകുളം ജില്ലയില്‍ പ്രതിദിനം വീണ്ടും അയ്യായിരം കടന്ന് കൊവിഡ് രോഗികള്‍

എറണാകുളം ജില്ലയില്‍ പ്രതിദിനം വീണ്ടും അയ്യായിരം കടന്ന് കൊവിഡ് രോഗികള്‍. ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 54,000 കടന്നു. കര്‍ശന നിയന്ത്രണമാണ് നഗര, ഗ്രാമ മേഖലയിലാകമാനം ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ദിനംപ്രതിയുളള കൊവിഡ് കണക്കുകള്‍ അതീവ ജാഗ്രത വേണമെന്ന മുന്നറിയിപ്പാണ് എറണാകുളം ജില്ലയില്‍ നല്‍കുന്നത്. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒറ്റദിവസത്തെ രോഗികളുടെ എണ്ണം അയ്യായിരം കടന്നു. 5030 പേര്‍ക്കാണ് ചൊവ്വാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 54590 ആയി.

തൃപ്പൂണിത്തുറ, പള്ളുരുത്തി, ചേരാനല്ലൂര്‍, തൃക്കാക്കര, രായമംഗലം, ചെങ്ങമനാട് മേഖലകളില്‍ നൂറിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പോസിറ്റീവാകുന്ന അതിഥി തൊഴിലാളികളുടെ എണ്ണവും ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. ഇതോടെ അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ജില്ലാ ലേബര്‍ ഓഫീസര്‍, അസി. ലേബര്‍ ഓഫീസര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ തൊഴിലാളി ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. ജില്ലയിലെ 190 അതിഥി സംസ്ഥാനതൊഴിലാളി ക്യാമ്പുകളില്‍ ഇതിനകം ഉദ്യോഗസ്ഥര്‍ ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു.

അതേസമയം തന്നെ നിയന്ത്രണങ്ങളും കര്‍ശനമായി തുടരുകയാണ്. ചൊവ്വാഴ്ച റൂറല്‍ ജില്ലയില്‍ മാത്രം കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് നാലായിരത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News